മാവേലിക്കര: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ പിടിയില്‍. കായംകുളം ചേരാവള്ളി കാരൂര്‍തെക്കതില്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണനാണ്(42) റിമാന്‍ഡിലായത്. സ്ഥിരമായി ഒരിടത്തും താമസിക്കുന്ന ശീലമില്ലാത്ത ഉണ്ണികൃഷ്ണന്‍ ബ്ലേഡ് പലിശക്ക് പണം കടം കൊടുക്കുന്ന ബിസിനസ്സ്് നടത്തുകയായിരുന്നു.
രണ്ടുവര്‍ഷം മുമ്പ് 50,000 രൂപാ പലിശക്കെടുക്കാനായി തന്നെ സമീപിച്ച ഭരണിക്കാവ് പോരുവഴി സ്വദേശിനിയായ സ്ത്രീയുമായി ഇയാള്‍ അടുപ്പത്തിലാവുകയും ഒന്‍പതുവയസ്സ് പ്രായമുള്ള മകളെയും കൂട്ടി ഈ സ്ത്രീ ഇവരുടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഉണ്ണികൃഷ്ണനൊപ്പം താമസമാക്കുകയും ചെയ്തു. ഇതിനിടെയാണ് ഈ സ്ത്രീയുടെ മകളെ പീഡിപ്പിക്കുന്നത്.
വിവരമറിഞ്ഞ കുട്ടിയുടെ അച്ഛനും മുത്തശ്ശിയും ജില്ലാ കളക്ടറെ സമീപിച്ച് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 2014 ജൂണില്‍ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്ത് കൊല്ലത്ത് ശക്തികുളങ്ങരക്കടുത്ത് സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ചൈല്‍ഡ് ഹോമിന് കൈമാറുകയായിരുന്നു. ഇവിടെ വച്ചാണ് കുട്ടി ലൈംഗിക പീഡനത്തിനിരായായതായി സ്ഥിരീകരിക്കപ്പെട്ടത്. ഇതിനിടെ ഉണ്ണികൃഷ്ണനെ ആയുധം കൈവച്ചതിന്റെ പേരില്‍ മറ്റൊരു കേസില്‍ കുറത്തികാട് പോലീസ് അറസ്റ്റു ചെയ്ത് റിമാന്‍ഡു ചെയ്തിരുന്നു.
അസാധാരണമായ കുറ്റകൃത്യ വാസനയുള്ള കൊടും ക്രിമിനലാണിയാളെന്ന് പോലീസ് പറയുന്നു. 1992 മുതല്‍ വിവിധ സ്റ്റേഷനുകളിലായി നിരവധി നാല്‍പതോളം ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
















