കോഴഞ്ചേരി:അയിരൂര്‍ ചെറുകോല്‍പ്പുഴ മണല്‍പ്പുറത്ത് ഒരാഴ്ച്ചയായി നടന്നുവന്ന കഥകളിമേള സമാപിച്ചു.കഥകളിമേള സമാപന സമ്മേളനം കോട്ടയ്ക്കല്‍ പി എസ് വി നാട്യസംഘം സെക്രട്ടറി ഡോ. അകവൂര്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ വികസന സമിതി ചെയര്മാന് പി. എസ്. നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, റ്റി. കെ രാജഗോപാല്‍ , പ്രസാദ് കൈലാത്ത്, എം. ആര് വേണു എന്നിവര്‍ പ്രസംഗിച്ചു.
കലാമണ്ഡലം ഹൈദര്‍ അലി സ്മാരക ക്വിസ് മത്സരത്തിന് ചെറുകോല്‍ ജി ജയറാം നേതൃത്വം നല്കി. പാര്‍ത്ഥിവ് ആര്, മഹാദേവന് വി പണിക്കര്‍, എന്നിവര്‍ ഒന്നാം സ്ഥാനവും ദിനില്‍ ദിവാകര്‍ രണ്ടാം സ്ഥാനവും നേടി. ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ മഹാദേവന് വി പണിക്കര്‍ക്ക് വ്യക്തിഗത ഇനത്തിലും ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സെന്റ് തോമസ് ഹൈസ്ക്കൂള് കോഴഞ്ചേരി, സ്വാമി സത്യാനന്ദ സരസ്വതി വിദ്യാപീഠം അയിരൂര്‍, സിയോണ്‍ ഇംഗ്ലീഷ് മീഡിയം സ്ക്കൂള് അയിരൂര്‍ എന്നീ സ്ക്കൂളുകള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. വൈകിട്ട് 4 ന് പ്രണവം എം. കെ. ശങ്കരന് നമ്പൂതിരി സംഗീത കച്ചേരി അവതരിപ്പിച്ചു.
കഥകളി ക്ലബ്ബിന്റെ നാലാമത് അയിരൂര്‍ രാമന്‍പിള്ള അവാര്‍ഡ് ലീലാ നമ്പൂതിരിപ്പാടിനു വേണ്ടി കഥകളി നടന് കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താന്‍ ഏറ്റുവാങ്ങി. പ്രഥമ അയിരൂര്‍ സദാശിവന് അവാര്‍ഡ് പ്രണവം ശങ്കരന് നമ്പൂരിക്കും സമ്മാനിച്ചു. കേരളകലാമണ്ഡലത്തിന്റെ 2014 ലെ ഫെലോഷിപ്പ് ലഭിച്ച കഥകളി നടന് മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയെ ക്ലബ്ബ് വൈസ് പ്രസിഡന്റ് റ്റി. ആര് ഹരികൃഷ്ണന് പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രമുഖ കലാകാരന്മാര് പങ്കെടുത്ത ഹരിശ്ചന്ദ്രചരിതം കഥകളിയോടുകൂടിയാണ് കഥകളിമേള സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: