ഈശ്വരനില്‍ പരിപൂര്‍ണ വിശ്വാസം ഉണ്ടാവുക. വിശുദ്ധഗ്രന്ഥങ്ങളിലും മഹാത്മാക്കളുടെ വാക്കുകളിലും വിശ്വാസം ഉണ്ടായിരിക്കുക. നിങ്ങളില്‍ തന്നെ വിശ്വസിക്കുക. ഭഗവാന്റെ കാരുണ്യത്തിലും നാമശക്തിയിലും വിശ്വാസമുണ്ടായിരിക്കുക.
മലകളെപ്പോലും വിശ്വാസത്തിന് ഇളക്കാന്‍ കഴിയും. വിശ്വാസം അത്ഭുതങ്ങള്‍ സൃഷ്ടിക്കും. വിശ്വാസം ഇളകുന്നതാണെങ്കില്‍ ഋഷിമാരുടെ സാമീപ്യം മൂലമോ ഭക്തരുമായുള്ള സഹവാസം മൂലമോ വിശുദ്ധഗ്രന്ഥങ്ങള്‍ പഠിച്ചോ അതിനെ ശക്തിപ്പെടുത്തണം. ഈശ്വരനിലേക്ക് നിങ്ങളുടെ ഹൃദയം തുറന്ന് കുഞ്ഞിനെപ്പോലെ നിഷ്‌കളങ്കനാകൂ.
















