ആലപ്പുഴ: സര്‍ക്കാര്‍ ധനസഹായത്തോടെയും കയര്‍ തൊഴിലാളികളുടെ പങ്കാളിത്തത്തോടെയും എല്‍ഐസി മുഖേന കയര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡ് നടപ്പാക്കുന്ന കയര്‍ വര്‍ക്കേഴ്‌സ് സുരക്ഷാ ഭീമാ യോജനയുടെയും മറ്റ് അനുബന്ധ പദ്ധതികളുടെയും സംസ്ഥാന തല ഉദ്ഘാടനം 10ന് രാവിലെ 10.30ന് ഹരിപ്പാട് ഭവാനി മന്ദിര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ചെയര്‍മാന്‍ എ.കെ. രാജനും ചീഫ് എക്‌സി. ഓഫീസര്‍ എം. അബ്ദുള്‍ സലീമും പത്രസമ്മേളനത്തില്‍ അറിയിച്ചു.
മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കയര്‍ വര്‍ക്കേഴ്‌സ് സുരക്ഷാ ഭീമാ യോജന, ജീവനക്കാര്‍ക്കുള്ള എല്‍ഐസി ഗ്രൂപ്പ് ഗ്രാറ്റ്വിറ്റി സ്‌കീം എന്നീ പദ്ധതികളുടെ ഉദ്ഘാടനവും ഐഡിബിഐ ബാങ്കുമായുള്ള ധാരണാപത്രം ഒപ്പുവയ്‌ക്കലും മന്ത്രി അടൂര്‍ പ്രകാശ് നിര്‍വ്വഹിക്കും. 60 വയസ് പൂര്‍ത്തീകരിച്ചവര്‍ക്കുള്ള പെന്‍ഷന്‍ വിതരണത്തിന്റെ ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എംപി നിര്‍വ്വഹിക്കും. ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. രാജന്‍ അദ്ധ്യക്ഷത വഹിക്കും.
















