കാവാലം ശശികുമാറിന്റെ തരുമേവരമഖിലം(വാരാദ്യപതിപ്പ് 3-01-16) എ്ന്ന കവിത ഭക്തിയുടേയും സമര്‍പ്പണത്തിന്റേയും നെരിപ്പോടിലൂടെ വാക്കുകള്‍ കടത്തിവിട്ട് അവ എങ്ങനെ ഉപാസനാ മന്ത്രതുല്യമാക്കാം എന്നതിന് മകുടോദാഹരണമാണ്. ഏകാഗ്രതയോടെയുള്ള ഈശ്വരചിന്തയാണ് ഉപാസനയുടെ കാതല്‍. ഇവിടെ കവി ഉപാസകനായി വാക്കുകളുടെ പത്ര, പുഷ്പ, ഫല, തോയങ്ങള്ക്കൊണ്ട് സാഹിതിദേവതയായ സരസ്വതിയെ സംപ്രീതയാക്കുന്ന ഭക്തിനിര്‍ഭരമായ നിമിഷത്തില്‍ അനുവാചകരും അറിയാതെ കൈകൂപ്പുന്നു.
പല്ലാവൂര്‍ പുരസ്കാരം ലഭിച്ച തായമ്പക ചക്രവര്‍ത്തി കല്ലൂര്‍ രാമന്‍കുട്ടി മാരാരെ തായമ്പകയിലെ ബലരാമന് എ്ന്ന ശീര്‍ഷകത്തില്‍ പാലേലി മോഹന്‍ പരിചയപ്പെടുത്തുന്ന ലേഖനം അതീവഹൃദ്യമായി. ഒരു കൊട്ടുകാരന് തന്റെ സാധകഗുണം, താളബോധം, സര്‍ഗാത്മകത എന്നിവ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുന്ന തായമ്പകയുടെ അടിസ്ഥാന തത്വത്തില്‍ നിന്നുകൊണ്ട് കല്ലൂര്‍ രാമന്‍കുട്ടി മാരാരുടെ മഹത്വം എടുത്തുകാട്ടുന്ന വിവരണങ്ങള്‍ മോഹനന്റെ കലാനിരൂപകനിലേക്കുള്ള വളര്‍ച്ചയുടെ പൂര്‍ണത നമ്മെ ബോധ്യപ്പെടുത്തുന്നു. ലേഖനം പൂര്ണമായപ്പോള് ഒരു തായമ്പക കൊട്ടിത്തീര്ന്നപോലെ. മോഹനും ജന്മഭൂമിക്കും അഭിനന്ദനങ്ങള്‍.
സുരേഷ്,
ആലുവ
പ്രതികരിക്കാൻ ഇവിടെ എഴുതുക: