പൂച്ചാക്കല്‍: പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് സ്‌കൂള്‍ മതിലില്‍ ഇടിച്ചു കയറി. കേന്ദ്രമന്ത്രി സുദര്‍ശന്‍ ഭഗവതിന് അകമ്പടി പോകുന്നതിനായി അരൂരിലേക്ക് പോകുകയായിരുന്ന ജീപ്പ് ബോള്‍ട്ട് ജോയിന്റ് ഒടിഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലേക്കും തൃച്ചാറ്റുകുളം എന്‍എസ്എസ് ഹൈസ്‌കൂള്‍ മതിലിലേക്കും ഇടിക്കുകയായിരുന്നു. സ്‌കൂള്‍ മതിലിന് കേടുപാടുണ്ടായിട്ടുണ്ട്. പൂച്ചാക്കല്‍ പോലീസ് കേസെടുത്തു.
സംഭവസമയത്ത് ജീപ്പില്‍ എഎസ്‌ഐ സാബുകുമാര്‍, അനില്‍, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു. നിസ്സാര പരിക്കേറ്റ മൂവരും പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. മുന്‍വശം തകര്‍ന്നവാഹനം മണ്ണഞ്ചേരിയിലെ വര്‍ക്ക്‌ഷോപ്പിലെത്തിച്ചു. രമേശ് ചെന്നിത്തലയ്‌ക്ക് അകമ്പടി പോകവേ ഇതേ ജീപ്പ് വടുതല പുത്തന്‍പാലത്തിനു സമീപത്തെ വര്‍ക്ക്‌ഷോപ്പിലേക്ക് ഇടിച്ചുകയറിയ സംഭവവും ഉണ്ടായിട്ടുണ്ട
















