കാസര്‍കോട്: കഥകളിയില്‍ പെണ്‍പെരുമയായി കലോത്സവത്തില്‍ ഹൊസ്ദൂര്‍ഗ് ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ അഖില സതീശന് തിളങ്ങി. ഒരാള്‍ മാത്രമാണ് മത്സരത്തിനുണ്ടായിരുന്നത്. ഭാരിച്ച മത്സര ചിലവാകാം മത്സരാര്‍ഥികളുടെ അഭാവത്തിന് കാരണമെന്ന് അഖില സതീശന്റ അമ്മ ലൈല പറയുന്നു. ജില്ലാ കലോത്സവത്തിന് മകളെ മത്സരിപ്പിക്കാന്‍ അരലക്ഷത്തിലധികം രൂപ വേണ്ടിവന്നു. ക്ഷേത്ര കലകളോട് മകള്‍ക്കുള്ള അതിയായ താല്പര്യമാണ് ഞങ്ങളെ അതിന് പ്രേരിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. അച്ചന് സതീശന് ദുബായിലാണ്. കഥകളി കൂടാതെ നങ്യാര്‍കൂത്ത്, ഓട്ടം തുള്ളല്‍ എന്നിവയിലും അഖിലയ്ക്ക പ്രാഭല്ഭ്യമുണ്ട്. സാമ്പത്തിക പ്രശ്നം ഇത്തവണ കഥകളിയിലായി മത്സരം ഒതുക്കി. കഴിഞ്ഞ വര്‍ഷം ഓട്ടം തുള്ളലില്‍ സംസ്ഥാനത്ത് ഏ ഗ്രേഡ് നേടിയിരുന്നു. അച്ചന് സതീശന് ഭരതനാട്യം നര്‍ത്തകനും കൂടിയാണ്. രാമായണത്തിലെ ബാലിവിജയമാണ് അഖില ഇന്നലെ അവതരിപ്പിച്ചത്. കലാമണ്ഡലം ഗോപകുമാറാണ് ഗുരു. കലാമണ്ഡലത്തില്‍ ചെന്നാണ് അഖില കഥകളി അഭ്യസിക്കുന്നത്. സംസ്ഥാന മത്സരത്തില്‍ ഇക്കുറി ഒന്നാം സ്ഥാനം കരസ്ഥമാക്കാനുളള കഠിന പ്രയത്നത്തിലാണ് അഖില സതീശന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: