പ്രഭാഷണം – ഇന്ദിരാ കൃഷ്ണകുമാര്‍
ശ്രീകൃഷ്ണനെ പുത്രനായി ലഭിച്ച യശോദ ഭാഗ്യവതിയാണ്. പരബ്രഹ്മസ്വരൂപനായ ഭഗവാനെ ലാളിയ്‌ക്കാനും വളര്‍ത്തുവാനും സാധിപ്പിച്ചത് കൃഷ്ണനാണ്. യശോദയുടെ ഉള്ളിലുള്ള അഹന്തയെ ബാലലീലയിലൂടെ പൂര്‍ണമായും നശിപ്പിച്ചു. ഉലൂഖല ബന്ധനത്തില്‍കൂടി കുബേരപുത്രന്മാരുടെ അഹന്തയെ ഇല്ലാതാക്കി.
പ്രഭാഷണം – പുത്തില്ലം മധുനാരായണന്‍ നമ്പൂതിരി
അഹംഭാവം കൊണ്ടുള്ള ഗര്‍വ് ഉപേക്ഷിച്ചെങ്കിലേ ഭഗവദ്ദര്‍ശനം സാധ്യമാകൂ. ഭഗവാനെ പരീക്ഷിക്കലല്ല ജീവിതലക്ഷ്യം. എല്ലാം മറന്ന് ഭഗവാനെ ആശ്രയിക്കണം. സര്‍വകര്‍മ സമര്‍പ്പണമാണ് യഥാര്‍ത്ഥമായ ഈശ്വഭക്തി.അതുമാത്രം മതി മുക്തിനേടുവാന്‍.
പ്രഭാഷണം – കല്ലാനിക്കാട് ചന്ദ്രശേഖരന്‍ നമ്പൂതിരി
സമസ്ത ജീവജാലങ്ങളുടെയും ഉള്ളിലുള്ള അഹന്ത നശിപ്പിച്ച് തന്നോടു ചേര്‍ക്കുവാനുള്ള അവതാരലക്ഷ്യം കാളിയമര്‍ദ്ദനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. നദികളെ പരിശുദ്ധമാക്കുവാന്‍ പ്രയത്‌നിക്കുന്ന കൃഷ്ണന്‍ പ്രകൃതിരക്ഷകന്‍തന്നെ. കാലസ്വരൂപമായ അഹങ്കാരപ്രതീകമാണ് കാളിയന്‍. തമോഗുണത്തെ ഇല്ലാതാക്കുന്നതും ഭഗവാനാണ്
പ്രഭാഷണം – പ്രൊഫ. നാരായണ പണിക്കര്‍
അഹന്ത ഉള്‍ക്കൊള്ളുന്ന ഇന്ദ്രനെക്കാള്‍ മഴ പെയ്ത് ഭൂമിയെ സമ്പന്നമാക്കുന്ന പര്‍വതത്തെയാണ് ആരാധിക്കേണ്ടത് ഗോവര്‍ദ്ധനം ഉയര്‍ത്തി ഇന്ദ്രന്റെ അഹന്ത നശിപ്പിച്ച ഭഗവാന്‍, പ്രകൃതിവിഭവങ്ങളെ ആരാധിക്കുന്നത് ഭഗവദ്ആരാധന തന്നെയാണെന്ന് നമ്മെ പഠിപ്പിക്കുന്നു. പ്രപഞ്ചത്തെ മുഴുവന്‍ ഭഗവദ്അംശമായി കണ്ട് ആരാധിക്കുന്നതാണ് ഉത്തമഭക്തി- അദ്ദേഹം പറഞ്ഞു.
പ്രഭാഷണം – ശരത് പി.നാഥ്
ഗോപസ്ത്രീകളുടെ ഭൗതിക കാമനകളെ പ്രേമഭക്തിയാക്കി കാണിച്ച ഭഗവാന്‍, എല്ലാം ഉപേക്ഷിച്ചു ഭഗവാനെ പ്രാപിക്കുകയാണ് സമര്‍പ്പണാത്മകമായ ഭക്തി എന്ന് ചൂണ്ടിക്കാണിക്കുന്നു, മനുഷ്യമനസ്സിലെ വാസനകളെ മെരുക്കി സദ്‌വൃത്തിയിലേയ്‌ക്ക് തിരിച്ചുവിടുവാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഭഗവദ്ഭക്തി.
പ്രഭാഷണം – ശാരദാനന്ദ സ്വാമികള്‍, പിറവം
വശ്യത, തപസ്, സേവനം, ജ്ഞാനം എന്നിവയുടെ പൂര്‍ണതയായിരുന്നു സ്വാമി ചിന്മയാനന്ദന്‍ എന്ന് പിറവം ചിന്മയാമിഷനിലെ വ്യക്തിനിര്‍മാണത്തിലൂടെയുള്ള രാഷ്‌ട്ര പുനര്‍നിര്‍മാണമായിരുന്നു ചിന്‍മയാനന്ദ സ്വാമിയുടെ ജീവിതം.
















