കല്‍പ്പറ്റ:പരമ്പരാഗത തൊഴില്‍ മേഖലയില്‍ അവസരം ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ ധനസഹായത്തോടെ കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്പ്പറേഷന് നടപ്പാക്കുന്ന ‘വസ്ത്ര ഗ്രാമം’ പദ്ധതിയില്‍ സൗജന്യ ടെക്സ്റ്റയില്‍ സ്റ്റിച്ചിങ്ങ്, ഡിസൈനിങ്ങ്, ഓര്‍ണമെന്റേഷന്‍ പരിശീലനം നേടുന്നതിന് ജില്ലയിലെ 18നും 45നുമിടയില്‍ പ്രായമുള്ള കൈത്തൊഴിലാളികളായ വനിതകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി ആദ്യവാരം പരിശീലനം ആരംഭിക്കും. താല്പര്യമുളളവര് പൂര്‍ണ്ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റ സഹിതം മാനേജിങ്ങ് ഡയറക്ടര്‍, കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്പ്പറേഷന്, സ്വാഗത്, ടി.സി 12/755, ഗവ.ലോ കോളേജ് റോഡ്, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം-35 എന്ന വിലാസത്തില്‍ ജനുവരി 30നകം അപേക്ഷിക്കണം. അപേക്ഷാ ഫോം keralaartisans.com ലും ലഭിക്കും. ഫോണ്‍ : 04712302746
പ്രതികരിക്കാൻ ഇവിടെ എഴുതുക: