ആലപ്പുഴ: എ ഗ്രേഡ് സ്റ്റേഷനായ ആലപ്പുഴയില്‍ മാര്‍ച്ച് 31നകവും കായംകുളത്ത് മെയ് 31ന് മുമ്പും എസ്കലേറ്ററുകളുടെ പണി പൂര്‍ത്തീകരിക്കും. ആലപ്പുഴ സ്റ്റേഷനില്‍ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണശാലകള്‍ ആരംഭിക്കുന്നതിനുളള ടെന്‍ഡര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും രണ്ടുമാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നും റെയില്‍വേ അധികൃതര്‍ ഉറപ്പുനല്‍കി. ആലപ്പുഴയില്‍ മുതിര്‍ന്ന പൗരന്മാര്ക്കായി പ്ലാറ്റ്ഫോമില്‍ ഉപയോഗിക്കാവുന്ന ബാറ്ററി ഓപ്പറേറ്റഡ് കാറുകള്‍ ലഭ്യമാക്കും. ചേര്‍ത്തലയില്‍ 24 ബോഗികളുളള ട്രെയിനുകളുടെ സൗകര്യത്തിനായി പ്ലാറ്റ്ഫോം ഉയര്‍ത്തി നീളം കൂട്ടുന്നതിനുളള പണികള്‍ പൂര്‍ത്തിയായി വരികയാണെന്നും പുന്നപ്ര സ്റ്റേഷനിലും നവകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
മെഡിക്കല്‍കോളജില്‍ ചികിത്സയ്ക്കെത്തുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ പുന്നപ്ര റെയില്‍വേ സ്റ്റേഷന് വണ്ടാനത്തേക്കുമാറ്റി ഹാള്‍ട്ട് റെയില്‍വേ സ്റ്റേഷനാക്കി ഉയര്‍ത്തണമെന്ന് കെ.സി.വേണുഗോപാല്‍ നിവേദനം നല്കി.
















