കായംകുളം: കലോത്സവവേദിക്ക് മാറ്റു കൂട്ടി നാട്യ ഭംഗിയില്‍ ഭരതനാട്യം ആവര്‍ത്തന വിരസത ഒഴിവാക്കി. വ്യത്യസ്ഥമായ കീര്‍ത്തനങ്ങളാല്‍ അരങ്ങ് ഒരുങ്ങി. പദങ്ങളും ചുവടുകളും കൊണ്ട് കാണികളെ ത്രസിപ്പിക്കാന്‍ മത്സരാര്‍ത്ഥികള്‍ക്ക് സാധിച്ചു.
ഓരോ മത്സരാര്‍ത്ഥികളുടെയും പ്രകടനം വിധികര്‍ത്താക്കള്‍ക്ക് വിധി നിര്‍ണ്ണയിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കി. യുപി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള മത്സരാര്‍ത്ഥികളാണ് വേദിയൊരു നൃത്തസാഗരമാക്കിയത്.
ആണ്‍-പെണ്‍ വിഭാഗത്തില്‍പ്പെട്ടവരുടെ നാട്യലയത്തില്‍ കലോത്സവ വേദിക്ക് മനോഹാരിതയേറി. ഓരോ താളലയ ഭംഗിയുള്ള ചുവടുകളും പദങ്ങളും കാണികള്‍ക്ക് വിസ്മയമായി. ഹയര്‍ സെക്കന്ററി ആണ്‍, പെണ്‍ വിഭാഗത്തില്‍ മത്സരിച്ച എല്ലാവര്‍ക്കും എഗ്രേഡ് ലഭിച്ചു. മുദ്രകള്‍ കൊണ്ട് കൈകളുടെ ചലനവും ചുവടുകള്‍കൊണ്ട് കാലിന്റെ ഭംഗിയും നവരസങ്ങളാല്‍ മുഖഭംഗിയും നാട്യഭംഗി ഉയര്‍ത്തി. നാടരാജ വിഗ്രഹത്തില്‍ തൊട്ട് വന്ദിച്ച് വേദിയിലെത്തിയ ഓരോ മത്സരാര്‍ത്ഥിയും സദസ്സിന്റെ നിറഞ്ഞ കൈയ്യടി വാങ്ങിയാണ് വേദിയില്‍ നിന്നും മടങ്ങിയത്.














