കായംകുളം: ഇന്നലെ രാവിലെ ഒന്‍പതിന് നടക്കേണ്ട ഓട്ടന്‍ തുള്ളല്‍ മത്സരം അധ്യാപകര്‍ എത്താത്തതിനെ തുടര്‍ന്ന് വൈകിട്ട് നാലിന് ആക്കിയത് വിവാദമായി. മത്സരാര്‍ത്ഥികളെ സഹായിക്കേണ്ട പിന്പാട്ടുകാരായ അധ്യാപകര്‍ എത്താതിരുന്നതാണ് മത്സരം സമയം മാറ്റിയത്.
അടുത്തടുത്ത മൂന്നു ജില്ലകളിലും ഒരേ സമയത്ത് കലോത്സവം നടക്കുന്നുണ്ട്. പ്രോഗ്രാം ചാര്‍ട്ട് ചെയ്തതില്‍ മൂന്ന് ജില്ലകളിലും ഓട്ടന്തുള്ളല് രാവിലെ ഒന്‍പതിനാണ്.
ഇത് കാരണം അധ്യാപകര്‍ക്ക് മത്സരാര്‍ത്ഥികളെ സഹായിക്കാന്‍ കൃത്യ സമയത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ലന്നാണ് സംഘാടക സമിതിയുടെ വിശദീകരണം
















