കായംകുളം: ജില്ലാ കലോത്സവത്തിന് തുടക്കം മുതലെ താളപ്പിഴകള്‍. പരിപാടിയുടെ നോട്ടീസ് അടിച്ചതുമുതല്‍ ഇത് പ്രകടമാണ്. കൃത്യമായും ചിട്ടയായും നടത്തേണ്ട പല കാര്യങ്ങളും അവതാളത്തിലാണ്. ഇന്നലെ വേദി രണ്ടില്‍ രാവിലെ ഒന്‍പതിന് നടക്കേണ്ട ഓട്ടന്‍തുള്ളല്‍ വൈകിട്ടാണ് ആരംഭിച്ചത്. കലോത്സവത്തിന് മുന്നോടിയായി നടത്തിയ സാംസ്‌ക്കാരിക ഘോഷയാത്രയും പ്രഹസനമായിരുന്നു. ഘോഷയാത്ര തുടക്കം കുറിച്ചത് താലൂക്ക് ആശുപത്രിയുടെ കിഴക്ക് ഭാഗത്ത് പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയും മെറ്റല്‍ കൂനകള്‍ക്കിടയിലൂടെയുമായിരുന്നു ഘോഷയാത്ര കടന്നുപോയത്. ഉദ്ഘാടന സമ്മേളനത്തില്‍ പ്രമുഖ വ്യക്തികള്‍ പലരും പങ്കെടുക്കാഞ്ഞതും സംഘാടനത്തിന്റെ പിഴവായി രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. പരിചയക്കുറവുള്ളവരെയും സ്ഥല നിശ്ചയമില്ലാത്തവരെയും പ്രധാന ചുമതലക്കാരാക്കിയതാണ് പരിപാടികള്‍ വീഴ്ച സംഭവിച്ചതെന്ന് സംഘാടകരില്‍ ഒരു വിഭാഗം ആരോപിക്കുന്നു.















