പമ്പ: ദക്ഷീണേന്ത്യന് സംസ്ഥാനങ്ങളുടെ പിന്തുണയോടെ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയ പമ്പാസംഗമം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം്.
ശബരിമലയുടെ സമഗ്രവികസനത്തിന്റെ ഭാഗമായി 625 കോടിരൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിട്ടുണ്ട്.
എരുമേലിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നൂറുകോടി രൂപയുടെ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ഈവര്‍ഷം 65 കോടിരൂപ ശബരിമല വികസനത്തിനായി സര്‍ക്കാര്‍ ചിലവഴിച്ചു. അടുത്തവര്‍ഷം ഇത് 40 കോടി രൂപ ആയിരിക്കും. ശബരിമലയിലെത്തുന്ന കോടിക്കണക്കിന് തീര്‍ത്ഥാടകരില്‍ വലിയ പങ്ക് ദക്ഷീണേന്ത്യന് സംസ്ഥാനങ്ങളില്‍ നിന്നുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ സംസ്ഥാനങ്ങള്‍ക്ക് അഞ്ചേക്കര്‍ വീതം സ്ഥലം നിലയ്ക്കലില്‍ നല്കാന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പളനിയിലെത്തുന്ന മലയാളി തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യം ചെയ്യുന്നതിന് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടുനല്‍കുമെന്ന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ധനകാര്യ മന്ത്രിയുമായ ഒ. പനീര്‍ശെല്‍വം പ്രഖ്യാപിച്ചു.മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും തീര്‍ത്ഥാടകര്‍ക്ക് പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനായി ്അതത് സര്‍ക്കാര്‍ സ്ഥലം വിട്ടുനല്‍കാന്‍ ധാരണയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.ഇന്നലെ വൈകിട്ട് രാമമൂര്‍ത്തി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് എം.പി. മുഖ്യാതിഥിയായിരുന്നു. മന്ത്രി രമേശ് ചെന്നിത്തല, എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി.,മെമ്പര്‍മാരായ അജയ് തറയില്‍,പികെ കുമാരന് എംഎല്‍എമാര്‍,എംപിമാര്‍ വിവിധ വകുപ്പ് അധികാരികള്‍ എന്നിവര്‍ പ്രസംഗിച്ചു.ആന്ധ്രപ്രദേശ് ദേവസ്വം മന്ത്രി മാണിക്യല റാവു, തെലുങ്കാന ദേവസ്വം മന്ത്രി എ. ഇന്ദ്രകരണ്‍ റെഡ്ഡി, കര്‍ണാടക മൃഗസംരക്ഷണ മന്ത്രി എ. മഞ്ജുനാഥ്, തമിഴ്നാട് ഭക്ഷ്യ മന്ത്രി ആര്. കാമരാജ് എന്നിവരും പങ്കെടുത്തു. ചടങ്ങില്‍ ഇത്തവത്തെ ഹരിവരാസനം പുരസ്ക്കാരം് എംജി ശ്രീകുമാറിന് നല്‍കുമെന്ന ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ പ്രഖ്യാപിച്ചു. .പന്തളത്ത് രാജാവ്,ക്ഷേത്രം തന്ത്രി,ഹിന്ദുസംഘടനകള്‍ എന്നിവരെ ഒഴിവാക്കിയായിരുന്നു പമ്പയില്‍ പരിപാടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: