കലവൂര്‍: ക്ഷേത്രഭൂമി കയ്യേറി സ്വകാര്യ വ്യക്തി റോഡു നിര്‍മ്മിച്ചതായി പരാതി. സംഭവത്തില്‍ വ്യാപക പ്രതിഷേധം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ അമ്പലപ്പുഴ ഗ്രൂപ്പില്‍പ്പെട്ട ചെറിയ കലവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ആറാട്ടു മണിമണ്ഡപം സ്ഥിതിചെയ്യുന്ന സ്ഥലമാണ് സ്വകാര്യ വ്യക്തി കയ്യേറിയത്. ഈ സ്ഥലത്തുകൂടി വാഹന ഗതാഗത സൗകര്യമുള്ള റോഡാണ് ഇയാള്‍ കയ്യേറി നിര്‍മ്മിച്ചത്. സംഭവത്തില്‍ ക്ഷേത്രോപദേശക സമിതിയും ഭക്തജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി.














