ആലപ്പുഴ: പത്താന്‍കോട്ടില്‍ വീരചരമമടഞ്ഞ സൈനികരെ ആക്ഷേപിച്ച് സിപിഎം വാര്‍ഡുമെമ്പറുടെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡിലെ സിപിഎം അംഗമായ പ്രഭാരവിയുടെ മകന്‍ ജോഷി രവിയാണ് കഴിഞ്ഞദിവസം പത്താന്‍കോട്ട് വീരചരമമടഞ്ഞ സൈനികരെ അവഹേളിച്ചത്. സൈനികന് ആദരാഞ്ജലി അര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കിരണ്‍ ബില്ല എന്ന സുഹൃത്തിനാണ് ഇയാള്‍ ഇത്തരത്തില്‍ മറുപടി പോസ്റ്റിട്ടത്. നീ എറണാകുളത്തും ഞാന്‍ കായംകുളത്തും ജോലിക്കുപോകുന്നതുപോലെയല്ല പട്ടാളത്തിലെ ജോലിയെന്നും നല്ലാ കാശുനോക്കിതന്നെയാണ് ജോലിക്ക് പോകുന്നതെന്നും പഴയ ഗള്‍ഫുകാരെ പോലെ അപകടമരണം സംഭവിക്കുന്നത് സ്വാഭാവികമാണെന്നുമാണ് ഇയാള്‍ പോസ്റ്റു ചെയ്തത്. ഞാന്‍ ഉറങ്ങുന്നത് നീ കാവല്‍ നില്‍ക്കുന്നതുകൊണ്ടാണെന്ന പട്ടാളക്കാരുടെ ഭാവത്തോട് പുച്ഛമാണ് തോന്നുന്നതെന്നും ഇയാള്‍ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വന്‍വിവാദത്തിന് തിരികൊളുത്തി. കഴിഞ്ഞദിവസം മലപ്#ുറത്തുനിന്നും ഇത്തരത്തില്‍ ഫേസ്ബുക്കു പോസ്റ്റുചെയ്ത ഒരാളെ രാജ്യദ്രോഹംക്കുറ്റം ചുമത്തി പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവിടെയും ഇത്തരം നടപടികള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
















