കൊച്ചി: പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കു സി എ പഠിക്കുവാനുള്ള യോഗ്യതാ പരീക്ഷയായ സി പി റ്റി ജൂണ്‍ 2016 പരീക്ഷക്കുള്ള രണ്ടു മാസത്തെ പരിശീലന ക്ലാസുകള്‍ ഏപ്രില്‍ 4ന് എറണാകുളം ദിവാന്‍സ് റോഡിലുള്ള ഐസിഎഐ ഭവനില്‍ ആരംഭിക്കുമെന്ന് ഐസിഎഐ എറണാകുളം ശാഖാ ചെയര്മാന് ആര്.ബാലഗോപാല്‍ അറിയിച്ചു. ഫീസ് 14,000 രൂപ. അപേക്ഷാ ഫോമുകള്‍ ഐസിഎഐ ഭവനില്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന്റെ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉചിതമായ ഫീസാനുകൂല്യം നല്‍കും. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കും എന്റോള്‍മെന്റിനും എറണാകുളത്തെ ഐസിഎഐ ഓഫീസുമായി എല്ലാ പ്രവൃത്തിദിനങ്ങളിലും ബന്ധപ്പെടാം.
വിലാസം: ഐസിഎഐ ഭവന്, ദിവാന്‍സ് റോഡ്, എറണാകുളം, കൊച്ചി – 682016 (ഫോണ്‍: 0484 – 2369238, ഇ-മെയില്‍: [email protected] വെബ്സൈറ്റ് www.kochiicai.org
പ്രതികരിക്കാൻ ഇവിടെ എഴുതുക: