തൃശൂര്‍: ജോയ് ആലൂക്കാസ് ഫൗണ്ടേഷന് 2016 ജനുവരി മുതല്‍ മാസംതോറും 750 രോഗികള്‍ക്കുള്ള ഡയാലിസിസ് ഉപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ജോയ് ആലൂക്കാസ് ഷോറൂമുകളിലൂടെയായിരിക്കും വിതരണം നടക്കുക. ഇവ ലഭിക്കാന്‍ അടുത്തുള്ള ഷോറൂമുകളില്‍ ഓരോ മാസവും 10-ാം തീയതിക്ക് മുമ്പ് റേഷന്‍കാര്‍ഡിന്റെ കോപ്പി സഹിതം അപേക്ഷ സമര്‍പ്പിക്കണം.
ഓരോ മാസവും 20 ന് ശേഷം ഉപകരണങ്ങള്‍ വിതരണംചെയ്യും. ഡയലൈസറും ബ്ലഡ് ട്യൂബിംഗുമാണ് സൗജന്യമായി നല്‍കുക. ബോധവല്‍ക്കരണ ക്ലാസുകളിലൂടെയും ലഘുലേഖ വിതരണത്തിലൂടെയും ജനങ്ങളെ ബോധവാന്മാരാക്കുവാനും രോഗികളായ ഒട്ടനവധിപേര്‍ക്ക് സാമ്പത്തിക സഹായമെത്തിക്കുവാനും ഫൗണ്ടേഷന് മുന്‍കൈയെടുത്തിട്ടുണ്ട്.
മൂന്ന് ജില്ലകളില്‍ പ്രമുഖ ആശുപത്രികളുമായി സഹകരിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പുകളും നടത്തിവരുന്നു. തെരഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്ക് ആശുപത്രിയില്‍ തുടര്‍ചികിത്സയും ഓപ്പറേഷനും സൗജന്യനിരക്കില്‍ ചെയ്തുകൊടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: