തൃശൂര്‍: ത്രീഡി എ സംവിധാനം ഉള്‍പ്പെടുന്ന സ്മാര്‍ട്ട്ഫോണുകളുമായി എംഫോണ് ഇലക്ട്രോണിക്സ് ആന്റ് ടെക്നോളജി ഇന്ത്യന്‍ വിപണിയിലേക്ക്. 6000 രൂപ മുതല്‍ 54,000 രൂപവരെ വിലയുള്ള സ്മാര്‍ട്ട്ഫോണുകളുമായാണ് എംഫോണ് എത്തുന്നത്.
യൂറോപ്യന്‍ വിപണിയില്‍ പരീക്ഷിച്ച് വിജയിച്ച കൊറിയന്‍ സാങ്കേതികവിദ്യയാണ് ഇന്ത്യയിലും അവതരിപ്പിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. മൂന്ന് ദിവസം ബാക്ക്അപ്പ് ലഭിക്കുന്ന 6050 എംഎഎച്ച് ശേഷിയുള്ള ബാറ്ററി, 23 എംപി ക്യാമറ, പൊട്ടാത്തതും പോറലേല്‍ക്കാത്തതുമായ ഐപിസ്എച്ച്ഡി ഗോറില്ലാ ഗ്ലാസും വാട്ടര്‍പ്രൂഫും എന്നീ സവിശേഷതകളുള്ളതാണിവ. ഫോണിന് പുറമെ നിരവധി സവിശേഷതകളുള്ള സ്മാര്‍ട്ട്വാച്ചും കമ്പനി ഇറക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: