തിരുവല്ല: വഞ്ചിപ്പാട്ട് മത്സരത്തിന്റെ വിധി പ്രഖ്യാപനത്തെച്ചൊല്ലി വേദിക്കരികില്‍ സംഘര്‍ഷം. പാരമ്പര്യ രീതിയില്‍ എല്ലാ ഭാവങ്ങളും ഉള്‍ക്കൊണ്ട് ചൊല്ലിയിട്ടും വിവിധികര്ത്താക്കളുടെ അറിവില്ലായ്മമൂലം ഫല പ്രഖ്യാപനത്തിലെ വൈരുദ്ധ്യമാണ് സംഘര്‍ഷത്തിനിടയാക്കിയത്. കഴിഞ്ഞ നാലു കൊല്ലമായി ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ആറന്മുള എസ് വിജിവി എച്ച്എസിലെ വിദ്യാര്‍ത്ഥികളാണ് വിധികര്‍ത്താക്കളെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. വഞ്ചിപ്പാട്ട് മത്സരത്തില്‍ കൂടുതലും ആറന്മുള ശൈലിയിലുള്ള പാട്ടുകളാണ് പാടിയത്. എന്നാല്‍ വിധികര്‍ത്താക്കള്‍ കുട്ടനാട് ശൈലിയില്‍ മാത്രം പ്രാവീണ്യമുള്ളവര്‍ ആണെന്നുള്ള ആക്ഷേപവും നിലവിലുണ്ട്. കൂടാതെ വഞ്ചിപ്പാട്ടിന് എത്തിയ വിധികര്‍ത്താക്കള്‍ തുടര്‍ന്ന് നടന്ന നാടന്‍ പാട്ടിനും വിധികര്‍ത്താക്കള്‍ ആയതിനെതിരേ രക്ഷാകര്‍ത്താക്കളും അദ്ധ്യാപകരും രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: