ആഗ്ര: ആയിരം കോടിയുടെ നിക്ഷേപവുമായി ലുലുഗ്രൂപ്പ് വടക്കേഉത്തരഭാരതത്തിലേക്കും. ആഗ്രയില്നടന്ന പ്രഥമ യു.പി. പ്രവാസി ദിവസിലാണ് ലുലുഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലിയുടെ പ്രഖ്യാപനം. തലസ്ഥാനമായ ലക്നോയിലാണ് ഷോപ്പിംഗ് മാള്‍, ഹോട്ടല്‍, കണ്വെന്ഷന്സെന്റര് എന്നിവ നിര്‍മ്മിക്കുക.
ഉത്തര്‍ പ്രദേശുമായി വളരെ അടുത്തബന്ധമാണ് തനിക്കുള്ളതെന്ന് യൂസഫലി പറഞ്ഞു. തന്റെ ഭക്ഷ്യസംസ്കരണ കമ്പനികളില്‍ 2,000ത്തോളം യുപിക്കാര്‍ ജോലിചെയ്യുന്നു. തനിക്ക് നിരവധി സര്‍വകലാശാലകള്‍ ഡോക്ടറേറ്റെ് വച്ചുനീട്ടിയെങ്കിലും അലീഗഡ് സര്‍വകലാശാലയില്‍ നിന്നുമാത്രമാണ് സ്വീകരിച്ചത്. വിദ്യാര്‍ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കായികമേഖലകളില്‍ അടിസ്ഥാനസൗകര്യംവേണം. അതുകൊണ്ടുതന്നെ സര്‍വകലാശാലയില്‍ ആണ്‍കുട്ടികളുടെ സ്പോര്‍ട്സ് കോംപ്ലക്സ്പണിയാന് അഞ്ച് കോടി നല്കി. പെണ്‍കുട്ടികളുടെ സ്പോര്‍ട്സ് കോംപ്ലക്സ്പണിയാന് അഞ്ച്കോടികൂടിനല്കുമെന്നും യൂസഫലി അറിയിച്ചു.
സംസ്ഥാനത്ത് നിക്ഷേപമിറക്കുന്നതിലൂടെ 3,000 ല്‍ അധികം ആളൂകള്‍ക്ക് യുപി.യില്‍ ജോലിലഭിക്കുമെന്നുംയൂസഫലിപറഞ്ഞു.
യൂസഫലിയുടെവാഗ്ദാനത്തെനിറഞ്ഞമനസ്സോടെസ്വാഗതംചെയ്യുന്നതായി മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി. പദ്ധതിതുടങ്ങാന് വേണ്ട സ്ഥലമടക്കമുള്ള എല്ലാസൗകര്യങ്ങളും ലുലുഗ്രൂപ്പിനനുവദിക്കാന് ആവശ്യമായഎല്ലാനടപടികളും സര്‍ക്കാര്‍ ഏടുക്കുമെന്നുംമുഖ്യമന്ത്രിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: