തിരുവനന്തപുരം: കവടിയാര്‍ വിവേകാനന്ദ ഉദ്യാനത്തിലെ അലങ്കാര മത്സ്യങ്ങള്‍ ചത്ത നിലയില്‍. തിങ്കളാഴ്ച വൈകീട്ടാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുകിടക്കുന്നത് പാര്‍ക്കില്‍ എത്തിയ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞദിവസം അക്ഷയശ്രീ പ്രവര്‍ത്തകര്‍ പാര്‍ക്ക് ശുചീകരിച്ചിരുന്നു. ശുചീകരണത്തെ വാര്‍ഡ് കൗണ്‍സിലര്‍ ചോദ്യംചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അക്ഷയശ്രീ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പ്രതികാര നടപടിയുടെ ഭാഗമാണോ സംഭവമെന്ന് നാട്ടുകാര്‍ക്ക് സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: