കായംകുളം: റവന്യു ജില്ലാ കലോത്സവത്തില്‍ തുടക്കത്തിലെ സമയ നിഷ്ടയില്‍ പാളിച്ച. രാവിലെ ഒന്‍പതിന് പതാക ഉയര്‍ത്തലിനു ശേഷം ഗവ.ഗേള്‍സ് എച്ച്എസ്എസ്സില്‍ രചനാ മത്സരങ്ങള്‍ ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ 10.30നാണ് പതാക ഉയര്‍ത്തിയത്. നിശ്ചയിച്ചതിലും രണ്ടര മണിക്കൂര്‍ വൈകി 11.30നാണ് രചനാമത്സരങ്ങള്‍ ആരംഭിച്ചത്.
ഉദ്ഘാടനത്തിനു ശേഷം വൈകിട്ട് 5.30ന് വേദി ഒന്നില്‍ നങ്ങ്യാര്‍കൂത്തും, വേദി രണ്ടില്‍ മാര്‍ഗം കളിയും, വേദി മൂന്നില്‍ കോല്‍കളിയും, വേദി നാലില്‍ വൃന്ദവാദ്യവും വേദി അഞ്ചില്‍ പഞ്ചവാദ്യവും ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രാത്രി വൈകിയാണ് ഇവിടെ മത്സരങ്ങള്‍ ആരംഭിച്ചത്. അപ്പീലുകാര്‍ ഉള്‍പ്പെടെ ആറായിരത്തോളം പേര്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്‌ക്കുന്ന കലോത്സവത്തില്‍ തുടക്കത്തിലെ സമയ നിഷ്ടയിലെ പാളിച്ച വരും ദിവസങ്ങളിലെ മത്സരങ്ങളെ കാര്യമായി ബാധിക്കും. ഇത് മത്സരാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരു പോലെ വലയ്‌ക്കും.















