ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ക്കായി ജില്ലയിലെ ഒന്‍പതു മണ്ഡലങ്ങളിലും ഒന്‍പത്, 10, 11 തീയതികളിലായി നിയോജകമണ്ഡലം കണ്‍വന്‍ഷനുകള്‍ നടക്കും. ബൂത്ത് സെക്രട്ടറി ഉപരി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനുകളില്‍ സംസ്ഥാന കോര്‍ടീം നേതാക്കള്‍ പങ്കെടുക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്‍ അറിയിച്ചു.
ഒന്‍പതിന് ചെങ്ങന്നൂരില്‍ രാവിലെ പത്തിന് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. 10ന് മാവേലിക്കരയില്‍ രാവിലെ പത്തിനും വൈകിട്ട് മൂന്നിന് കായംകുളത്തും അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. അന്നേദിവസം രാവിലെ 10ന് ഹരിപ്പാട്ടും വൈകിട്ട് 3ന് അമ്പലപ്പുഴയിലും സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.
11ന് രാവിലെ 10ന് അരൂരിലും വൈകിട്ട് മൂന്നിന് ചേര്‍ത്തലയിലും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. അന്നേദിവസം ആലപ്പുഴയില്‍ രാവിലെ 10നും കുട്ടനാട്ട് വൈകിട്ട് മൂന്നിനും ശോഭാസുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
















