ആയൂര്‍: റബ്ബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് സാമൂഹിക ഇടപെടലിന് വേദിയൊരുക്കി കര്‍ഷകരുടെ കൂട്ടായ്‌മയില്‍ ജില്ലയില്‍ ആദ്യമായി ഒരു സഹകരണസംഘത്തിന്റെ പ്രവര്‍ത്തനത്തിന് തുടക്കമായി. കുറഞ്ഞ വിലയില്‍ മികച്ച ഇനം റബ്ബര്‍ തൈകള്‍ ലഭ്യമാക്കുക, റബ്ബര്‍പാലിന്റെ സംഭരണം, നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങി പ്രവര്‍ത്തനങ്ങളടക്കം കര്‍ഷകര്‍ക്ക് വേണ്ട എല്ലാ സഹായവും കുറഞ്ഞ വിലയില്‍ അസംസ്‌കൃത സാധനങ്ങള്‍ ഉറപ്പുവരുത്തുകയുമാണ് ദേശസ്‌നേഹിയുടെ ലക്ഷ്യം. ഇതിനായി റബ്ബര്‍ബോര്‍ഡിന്റെ അടക്കം അംഗീകാരം നേടുവാനുളള ശ്രമത്തിലാണ് ആയൂര്‍ ഇടത്തറപണയില്‍ മൂന്നേക്കര്‍ സ്ഥലത്ത് തൈ ഉല്പാദനം ആരംഭിച്ചു കഴിഞ്ഞു. വില തകര്‍ച്ചമൂലം കഷ്ടത അനുഭവിക്കുന്ന കര്‍ഷകര്‍ക്കും ഉടമകള്‍ക്കും ഉള്ള കൂട്ടായ്‌മയാണ് ഇതെന്ന് കര്‍ഷകസംഘം പ്രസിഡന്റ് ദീപ്തി സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ആയൂര്‍ പെരുങ്ങള്ളൂരില്‍ സംഘത്തിന്റെ ഓഫീസ് പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം രാജു എംഎല്‍എ നിര്‍വഹിച്ചു. ഈ കൂട്ടായ്‌മയിലേയ്‌ക്ക് കര്‍ഷകര്‍ക്ക് പങ്കാളിയാകാന്‍ 9605006754 എന്ന നമ്പരില്‍ ബന്ധപ്പെടണം.
















