Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭീകരരെ തകര്‍ത്ത ധീരതയ്‌ക്ക് നമോവാകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2016, 09:43 pm IST
in Vicharam

അയല്‍പക്കങ്ങളെ സൗഹൃദത്തിലാക്കാനുള്ള ഭാരതത്തിന്റെ ശ്രമം ഇന്ന് ലോകമെങ്ങും പ്രശംസിക്കപ്പെടുകയാണ്. ഏറ്റവും തന്ത്രപ്രധാനമായ അയല്‍രാജ്യമാണ് പാക്കിസ്ഥാന്‍. നിരന്തരം പ്രകോപനം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇന്നല്ലെങ്കില്‍ നാളെ എല്ലാം പ്രതീക്ഷിച്ചതുപോലെ നടക്കുമെന്ന ചിന്തയില്‍ പലപ്പഴും ഭാരതം പ്രകോപിതരാകാറില്ല. ഇപ്പോള്‍ തന്നെ സുരക്ഷാ ഉപദേഷ്ടാക്കളും വകുപ്പു മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി ലാഹോറില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരിഫുമായി കൂടിക്കാഴ്ച നടത്തിയതും  പുതിയ പ്രതീക്ഷ സൃഷ്ടിച്ചിരുന്നു.

ഐക്യരാഷ്‌ട്രസഭയും അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളും സൗഹൃദത്തിനായുള്ള ഭാരതത്തിന്റെ നീക്കങ്ങളെ ഏറെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഭരണകൂടങ്ങള്‍ തമ്മില്‍ എല്ലാം മറക്കാനും പൊറുക്കാനും തയ്യാറായി പുതിയ പ്രതീക്ഷ സൃഷ്ടിക്കുമ്പോള്‍ അതിര്‍ത്തി കടന്നെത്തുന്ന ഭീകരര്‍ സംശയത്തിന്റെ നിഴല്‍ പരത്തുകയാണ്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനുനേരെ ശനിയാഴ്ച ഉണ്ടായ ഭീകരാക്രമണം.

അക്രമത്തിനൊരുങ്ങിയെത്തി മൂന്നു ജവാന്മാരുടെ വീരമൃത്യുവിന് വഴിവച്ചെങ്കിലും ഭീകരന്മാരെ വെടിവച്ചുവീഴ്‌ത്താന്‍ സുരക്ഷാ സൈനികര്‍ക്ക് സാധിച്ചു. ജീവന്‍ ത്യജിച്ചും വ്യോമസേനാ താവളം കാത്തുസൂക്ഷിച്ച നമ്മുടെ ജവാന്മാര്‍ നാടിന്റെ അഭിമാനസ്തംഭമാണ്. അവരെപോലും അവഹേളിക്കുന്നവിധം സുരക്ഷാ വീഴ്ചയെന്നും നരേന്ദ്രമോദി ലാഹോറില്‍ പോയതു പിഴവെന്നും ഇപ്പോള്‍ പ്രസ്താവിക്കുന്നവര്‍ രാജ്യദ്രോഹികള്‍ക്ക് ഒത്താശ പാടുന്നതിന് സമമാണെന്ന് വേദനയോടെ പറയേണ്ടിവരുന്നു.

ഡിസംബര്‍ 30നു ഗുര്‍ദാസ്പൂര്‍ അതിര്‍ത്തി വഴി കടന്നുവന്ന ഭീകരര്‍  31നു പത്താന്‍കോട്ട് പൊലീസ് സൂപ്രണ്ടിനെയും സഹപ്രവര്‍ത്തകരെയും ആക്രമിക്കുകയും പൊലീസ് വാഹനം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. സൈനികവേഷത്തില്‍ വ്യോമസേനാ താവളത്തിലെത്തിയ ഇവര്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആക്രമണം ആരംഭിച്ചു. ഭീകരാക്രമണസാധ്യത സംബന്ധിച്ചു വ്യക്തമായ മുന്നറിയിപ്പു ലഭിച്ചിരുന്നതിനാല്‍ എന്‍എസ്ജി, കരസേനാ വ്യോമസേനാ കമാന്‍ഡോകള്‍ സംയുക്ത നീക്കത്തിലൂടെ ഭീകരരെ ചെറുത്തതുതന്നെ നമ്മള്‍ ജാഗ്രത പുലര്‍ത്തി എന്നതിന്റെ തെളിവാണ്. വ്യോമസേനയ്‌ക്കു തന്ത്രപരമായി ഏറെ പ്രാധാന്യമുള്ള വ്യോമതാവളമാണു പത്താന്‍കോട്ടിലേത്. ജമ്മുവിനോടു ചേര്‍ന്നുകിടക്കുന്ന ഈ താവളത്തിലാണ് രാജ്യത്തെ പ്രമുഖ യുദ്ധവിമാനങ്ങളില്‍ പലതും സൂക്ഷിച്ചിരിക്കുന്നത്.

1965ലും 1971ലും പാക്കിസ്ഥാനുമായുള്ള യുദ്ധത്തില്‍ വ്യോമാക്രമണത്തിന്റെ േകന്ദ്രം പത്താന്‍കോട്ടായിരുന്നു. പാക്കിസ്ഥാന്‍ ഭീകരര്‍ വളരെ ആസൂത്രിതമായാണ് ഈ താവളം ലക്ഷ്യം വച്ചതെന്ന് വേണം കരുതാന്‍. കോബ്രാസ് എന്നറിയപ്പെടുന്ന പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലാണു മിഗ് 21 യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കുന്നത്. പിന്നീടു മിഗ് 21 ബിസണ്‍ വിമാനങ്ങളും മിഗ് 21, 35 അറ്റാക്ക് ഹെലികോപ്റ്ററുകളും സൂക്ഷിക്കുന്നതും പത്താന്‍കോട്ടാണ്. ഭീകരന്മാരെ യുദ്ധവിമാനങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലംവരെ എത്താതെ തടയാന്‍ വ്യോമസേനയുടെ പ്രത്യേക വിഭാഗമായ ഗരുഡിനു കഴിഞ്ഞു എന്നതു സ്തുത്യര്‍ഹമായ നേട്ടം തന്നെയാണ്.

പത്താന്‍കോട്ടില്‍നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയാണ് ഇരുപതിനായിരത്തിലേറെ സൈനികരും അവരുടെ കുടുംബാംഗങ്ങളും താമസിക്കുന്ന, ആയുധപ്പുരകളും യുദ്ധോപകരണങ്ങളും നിറഞ്ഞ മാമുന്‍ കരസേനാ കേന്ദ്രം. കഴിഞ്ഞ ജൂലൈ 27ന് എസ്പിയടക്കം ഏഴുപേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്ന ഗുര്‍ദാസ്പൂര്‍ പത്തു കിലോമീറ്റര്‍ മാത്രം അകലെയാണ് ഭാരത സൈന്യത്തെ സംബന്ധിച്ചിടത്തോളം ഗുര്‍ദാസ്പൂര്‍, പത്താന്‍കോട്ട്, ജമ്മു മേഖല ഏറെ തന്ത്രപ്രധാനമായ ഭാഗമാണ്. രാജ്യാന്തര അതിര്‍ത്തിയോട് അടുത്തു കിടക്കുന്നതിനാല്‍ ഭീകരാക്രമണസാധ്യത ഏറെ നിലനില്‍ക്കുന്ന സ്ഥലം കൂടിയാണിത്.

പഞ്ചാബിനെ ജമ്മുകശ്മീരുമായി ബന്ധിപ്പിക്കുന്ന, രാജ്യാന്തര അതിര്‍ത്തിക്കു സമാന്തരമായുള്ള എന്‍എച്ച് 44 അറിയപ്പെടുന്നതുതന്നെ ഭീകരതയുടെ പാത എന്നാണ്. മഞ്ഞുമൂടിയ പ്രഭാതത്തില്‍ സായുധരായെത്തിയ ഭീകരരെ ഓരോന്നിനെയും വെടിവച്ചിട്ട് നമ്മുടെ സൈനിക ശക്തിയെ സംരക്ഷിച്ചവര്‍ക്ക് രാജ്യം നമോവാകം അര്‍പ്പിക്കുകയാണ്. തുടങ്ങിവച്ച സമാധാനപ്രക്രിയ ഒരു അക്രമംകൊണ്ട് അവസാനിപ്പിക്കേണ്ടെന്നാണ് ഭാരതം തീരുമാനിച്ചിട്ടുള്ളത്.

പാക് ഭരണകൂടവും സാധാരണ ജനങ്ങളും ഭീകരര്‍ക്ക് ഒപ്പമില്ല. മാത്രമല്ല പത്താന്‍കോട്ട് അക്രമത്തെ പാക്കിസ്ഥാന്‍ ഔദ്യോഗികമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഇത്തരം അക്രമങ്ങള്‍ ചെയ്യുന്നവരോട് പൊറുക്കാന്‍ ഒരു രാജ്യത്തിനും സാധ്യമല്ല. കേന്ദ്രസര്‍ക്കാര്‍ അത് അര്‍ത്ഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. സമാധാനം പുലരണം. അതിന് വിട്ടുവീഴ്ചകളാകാം. പക്ഷെ ഇത്തരം കാട്ടാളത്തങ്ങളെ അനുവദിച്ചുകൂടാ. പ്രധാനമന്ത്രി അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മാനവികതയുടെ ശത്രുക്കളാണ് ഭീകരതയ്‌ക്ക് ഒരുമ്പെട്ടിറങ്ങുന്നത്. ഇത്തരം ശക്തികളെ ചെറുക്കാന്‍ രാജ്യത്തിനും സൈന്യത്തിനും കെല്‍പ്പുണ്ട്. പത്താന്‍കോട്ട് തെളിഞ്ഞതും അതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

പുതിയ വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.