കണിയാമ്പറ്റ : സംസ്ഥാന തല സര്‍ഗോത്സവത്തില്‍ പരമ്പരാഗത നൃത്ത വിഭാഗത്തില്‍ നല്ലൂര്‍നാട് അംബേദ്കര്‍ എം.ആര്.എസ്സ് അരങ്ങിലെത്തിച്ച നാട്ടുഗദ്ദികയ്ക്കാണ് ഒന്നാം സ്ഥാനം.ഗദ്ദിക കലാകാരനും ഫോക്ലോര് അക്കാദമി മുന്‍ ചെയര്‍മാനുമായിരുന്ന അന്തരിച്ച പി.കെ.കാളന്റെ ബന്ധുകൂടിയായ കെ.പി.മധുവാണ് കുട്ടികളെ ഗദ്ദിക കലാരൂപം പഠിപ്പിച്ചത്.ഈ കലാകാരനും അടിയ സമുദായത്തിനും കിട്ടുന്ന ഒരു അംഗീകാരം കൂടിയായി.വിവിധ ആദിവാസി വിഭാഗങ്ങളിലുള്ള പതിനഞ്ച് കുട്ടികളാണ് ഗദ്ദിക ടീമിലുണ്ടായിരുന്നത്.അടിയ വിഭാഗത്തില്‍ നിന്നുമല്ലാതെ മറ്റ് വിഭാഗത്തിലുള്ളവര്‍ നാട്ടുഗദ്ദിക അരങ്ങിലെത്തിച്ചതും ഇവര്‍ തന്നെയാണ്.
ഒരു കാലത്ത് അടിയാന്മാരുടെ കുടിലുകളില്‍ മാത്ര ഒതുങ്ങി നിന്ന ഈ കലാരൂപത്തിന് പുറം ലോകത്തിന് പരിചയപ്പെടുത്തിയത് പി.കെ.കാളനായിരുന്നു.സമുദായത്തിനുള്ളില്‍ മാത്ര ഒതുങ്ങി നില്ക്കേണ്ടതല്ല ഈ കലാരൂപം എന്നതായിരുന്നു ഈ നാടന്‍ കലാകരന്റെ ആഗ്രഹം.ഈ നിലപാടുകള്‍ക്ക് ശേഷം കേരളത്തിലെ ഒട്ടനവധി വിശേഷ വേദികളില്‍ ഈ കലാരൂപം ഇന്ന് അവതരിക്കപ്പെടുന്നുണ്ട്.
അനുഷ്ഠാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരെ മുഖം തിരിച്ചു നില്ക്കുന്ന പുതുതലമുറയെ ഈ ആചാരങ്ങള്‍ വരും തലമുറയ്ക്ക് നല്കേണ്ട് അമൂല്യ സമ്പാദ്യമാണെന്ന തിരിച്ചറിവാണ് സര്‍ഗോത്സവം നല്‍കുന്നത്.സംസ്ഥാനതലത്തില്‍ 16 ടീമുകളാണ് പരമ്പരാഗത നൃത്തരൂപവുമായി അരങ്ങിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: