മാവേലിക്കര: കേരളാ ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന കമ്മറ്റിയുടെയും, ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി നിയമബോധന പഠനക്ലാസ് സംഘടിപ്പിച്ചു. കെസിഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ടി. ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാങ്കാംകുഴി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ. യശോധരന്‍, കെ.സി. ഗോപാലപ്പെരുമാള്‍, ജയകുമാരി പ്രദീപ്, കുമാരി ഹരി, തങ്കമ്മ കൃഷ്ണന്‍കുട്ടി, എ.കെ. രാജന്‍, പ്രസന്നന്‍.സി.വെട്ടിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തഴവ സഹദേവന്‍, അഡ്വ.റോയി ഉമ്മന്‍, അഡ്വ.സി.കെ. ഹരികുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിച്ചു. സമാപനസമ്മേളനം കെസിഎംഎഫ് ജനറല്‍ സെക്രട്ടറി സജിനി ഗിരീഷ് ഉദ്ഘാടനം ചെയ്തു. കെസിഎസ്എസ് വൈസ്പ്രസിഡന്റ് മുപ്പത്തഞ്ചില്‍ ചെല്ലപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.തമ്പി, റ്റി.ഒ. രവീന്ദ്രന്‍, കെ.കൃഷ്ണന്‍കുട്ടി, ടി.ശശിധരന്‍, സിന്ധു രാധാകൃഷ്ണന്‍, രാജമ്മ ശിവനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.














