കൊല്ലം: ജില്ലാ ആശുപത്രിയിലെ ജീവനക്കാരന് നേരെ നടന്ന അക്രമത്തിലെ പ്രതിയെ ഈസ്റ്റ് പോലീസ് പിടികൂടി. നീരാവില്‍ കൃഷ്ണാരാമത്തില്‍ രജ്ഞിത്തി(29)നെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി രോഗിയുമായി എത്തിയ ആളാണ് രജ്ഞിത്ത്. ജീവനക്കാരന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ഇന്നലെ ആശുപത്രിക്ക് മുന്നില്‍ പ്രകടനം നടത്തി.
















