കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് ജില്ലാ ഭരമണകൂടം, ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അവഹേളനങ്ങള്ക്കെതിരായ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ ദുരിതബാധിതര്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര നേതാവ് നാരായണന് പേരിയ ഉല്‍ഘാടനം ചെയ്തു.
വേദനകള്‍ തിന്നുന്ന അമ്മമാരോട് ഒരു നല്ല വാക്കെങ്കിലും പറയാനുള്ള മനസ്സ് ജീവനക്കാര്‍ കാണിക്കണം. സാമൂഹ്യ പ്രവര്‍ത്തകരെയടക്കം അപഹസിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അത് ആവര്‍ത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രസിഡണ്ട് മുനീസ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു, പി മുരളീധരന്, പ്രേമചന്ദ്രന് ചോമ്പാല, ശശിധര ബെള്ളൂര്‍, സിവി നളിനി, ഗോവിന്ദന് കയ്യൂര്‍ ,ഹമീദ് സീസണ്. ഗോവിന്ദന് മാഷ്, ഇസ്മായില്‍ പളളിക്കര, കെ ചന്ദ്രാവതി എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന് സ്വാഗതവും ശശിധരന് പടിയത്തടുക്ക നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: