കാഞ്ഞങ്ങാട്: ഗ്രാറ്റുവിറ്റി നിയമവും പ്രസവാനുകൂല്യ നിയമവും ഭേദഗതി ചെയ്തുകൊണ്ട് തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടുകള്‍ കൈക്കൊള്ളുവാന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടുകളെ പന്തുണക്കുന്നതായി ബിഎംഎസ് ജില്ലാ സമിതി അറിയിച്ചു.
ഗ്രാറ്റുവിറ്റി നിയമം നിലവില്‍ 5വര്‍ഷം പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് മാത്രമേ ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുള്ളു എന്നുള്ളത് 3 വര്‍ഷം ഒരു സ്ഥാപനത്തില്‍ ജോലി ചെയ്താല്‍ ലഭിക്കും എന്നുള്ളത് തൊഴിലാളി സംഘടനകള്‍ പരക്കെ സ്വാഗതം ചെയ്യുന്ന ഒന്നായി ബിഎംഎസ് കാണുന്നു. പ്രൊവിഡന്റ് ഫണ്ടിലെ തുടര്‍ച്ച പോലെ ഒരു സ്ഥാപനത്തില്‍ നിന്നും മാറി മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്താലും ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടെന്ന ഭേദഗതിയും തൊഴിലാളികള്‍ക്ക് വളരെ ഉപകരിക്കുമെന്നും ബിഎംഎസ് അഭിപ്രായപ്പെട്ടു.
ഒരു വര്‍ഷത്തെ സേവനത്തിന് കണക്കാക്കിയിട്ടുള്ള 15 ദിവസത്തെ വേതനം, 23 ദിവസത്തെ വേതനം എന്ന രീതിയില്‍ വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ ബിഎംഎസ് സ്വാഗതം ചെയ്തു. ഭേദഗതി ബില്ലില്‍ സംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ആറര മാസത്തെ പ്രസവാവധി നിര്‍ദ്ദേശം ഏറെ സ്വാഗതാര്‍ഹമാണെന്നും നിലവിലെ ഒന്നരമാസം അവധിയെന്നുള്ളത് ആറരമാസമാക്കി ഭേദഗതി ചെയ്യണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വി.വി.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. വി.രാധാകൃഷ്ണന്, അഡ്വ.പി.മുരളീധരന്, ടി.കൃഷ്ണന്, അഡ്വ.ഇ.സുകുമാരന്‍, വി.ബി.സത്യനാഥ്, പി.ഗോപാലന് നായര്‍, എ.വിശ്വനാഥന്, എ.കേശവ, കെ.നാരായണ, ഐത്തപ്പ നാരായണമംഗലം, എം.കെ.രാഘവന്, എം.ബാബു, ഓമന, പ്രിയ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: