ശബരിമല:കഴിഞ്ഞ മണ്ഡലകാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി 29,48,600 രൂപ പിഴ ഈടാക്കി.
ജില്ലാ കളക്ടറുടെയും, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെയും നേതൃത്വത്തിലുള്ള സ്ക്വാഡുകളാണ് വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പരിശോധന നടത്തിയത്. സന്നിധാനത്തുനിന്ന് 14,56,000 രൂപ, പമ്പയില്‍ നിന്ന് 776000 രൂപ, നിലയ്ക്കലില്‍ നിന്ന് 2,85,500 രൂപ, ഔട്ടര്‍ പമ്പയില്‍ നിന്ന് 4,31,100 രൂപ എന്നിങ്ങനെയാണ് പിഴ ഈടാക്കിയത്. ശബരിമല സീസണ് ആരംഭിച്ച 2015 നവംബര്‍ 16 മുതല്‍ ഡിസംബര്‍ 27 വരെയുള്ള കണക്കാണിത്.ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളും അമിത തുക ഈടാക്കുകയോ വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ തീര്‍ഥാടകര്‍ക്ക് പരാതി അറിയിക്കാനായി 1800-425-1606 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 178 പരാതികള്‍ ടോള്‍ ഫ്രീ നമ്പര്‍ വഴി ലഭിച്ചു. അതില്‍ 177 എണ്ണം പരിഹരിച്ചു. അമിത വില ഈടാക്കിയെന്ന പരാതിയായിരുന്നു കൂടുതലും. ആഹാരത്തിന് ഗുണനിലവാരമില്ല, ശൗചാലയം വൃത്തിഹീനമായിക്കിടക്കുന്നു, വ്യാപാര സ്ഥാപനം അടച്ചിടുന്നു തുടങ്ങിയവയായിരുന്നു മറ്റു പരാതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: