ന്യൂദല്‍ഹി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഗൂഗിള്‍ ഡൂഡിലും തയാര്‍. ഗൂഗിള്‍ ഡൂഡില്‍ 2016 നെ വരവേല്‍ക്കുന്നതിനായുള്ള ആനിമേഷനാണ് ക്രമീകരിച്ചിരിക്കുന്നത്.
അഞ്ച് പക്ഷികള്‍ ഒരു മരക്കൊമ്പില്‍ ഇരിക്കുന്നതായാണ് ചിത്രീകരണം. വിരിയാന്‍ വെമ്പുന്ന മുട്ടയുമുണ്ട്. 2016 എന്ന് എഴുതിയ മുട്ട വിരിയുന്നതും കാത്ത് പക്ഷികള്‍ മരക്കൊമ്പില്‍ ഇരിക്കുന്നതാണ് ഗൂഗിള്‍ ഡൂഡില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇടയ്‌ക്ക് മുട്ടവിരിയാന്‍ സമയമായോ എന്ന് ഒരു പക്ഷി ടൈംപീസ് എടുത്ത് നോക്കുന്നുമുണ്ട്. വിശേഷ ദിവസങ്ങളില്‍ വ്യത്യസ്തമായ ഡൂഡിലുകളിലൂടെ ഗൂഗിള്‍ ശ്രദ്ധേയമാകാറുണ്ട്.
















