ന്യൂദല്‍ഹി: പുതുവല്‍സര ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്നും പാര്‍ലമെന്റ് സമുച്ചയവും കരസേനാ ആസ്ഥാനവും ആണവനിലയങ്ങളും തകര്‍ക്കുമെന്നും ലഷ്‌ക്കര്‍ ഇ തൊയ്ബയുടെ ഭീഷണി. ഇതേത്തുടര്‍ന്ന് രാജ്യത്തുടനീളം സുരക്ഷ കര്‍ക്കശമാക്കി.
ചാവേറാക്രമണങ്ങള്‍ നടത്താന്‍ ഇരുപതിലേറെ ഭീകരര്‍ ഭാരതത്തിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.
ഇതു കണക്കിലെടുത്ത് പുതുവല്‍സരാഘോഷങ്ങള്‍ക്ക്, പ്രത്യേകിച്ച് വിദേശികള്‍ പങ്കെടുക്കുന്നവയ്‌ക്ക്, കൂടുതല്‍ സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങവക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനത്തിരക്കുള്ള ബസ് സ്റ്റാന്‍ഡുകള്‍, ചന്തകള്‍, റെയില്‍വേ സ്‌റ്റേഷന്‍, ഷോപ്പിംഗ് മാളുകള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍ തുടങ്ങിയവയ്‌ക്ക് കനത്ത സുരക്ഷ ഒരുക്കാനാണ് നിര്‍ദ്ദേശം.
















