ശ്രീനഗര്‍: ജമ്മുകശ്മീരിലെ തീവ്രവാദി നേതാവ് മസ്രത്ത് ആലത്തെ മോചിപ്പിച്ചു. ഉടന്‍ തന്നെ വീണ്ടും അറസ്റ്റു ചെയ്യുകയും ചെയ്തു. ഇയാളെ വിട്ടയക്കാന്‍ ജമ്മുകശ്മീര്‍ ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു.
ഹുരിയത്ത് കോണ്‍ഫറന്‍സ് ഏപ്രിലില്‍ സംഘടിപ്പിച്ച വിഘടന വാദ റാലിയില്‍ പങ്കെടുത്ത് പാക് പാതക വീശിയതിന് അറസ്റ്റിലായ ഇയാള്‍ അന്നുമുതല്‍ ജയിലിലായിരുന്നു. പൊതുസുരക്ഷാ നിയമപ്രകാരമായിരുന്നു ഇയാളെ അറസ്റ്റു ചെയ്തത്.
ജമ്മുകശ്മീര്‍ ഹൈക്കോടതി ഉത്തരവിറക്കിയതിനെ തുടര്‍ന്ന് ഇയാളെ മോചിപ്പിച്ചിതിന് തൊട്ടുപിന്നാലെ കോട് ഭല്‍വാല്‍ ജയിലിനു പുറത്തുവെച്ച് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
















