തിരുവല്ല: കഴിഞ്ഞ നഗരസഭാ ഭരണസമിതി നടപ്പിലാക്കിയ ഉറവിട മാലിന്യസംസ്കരണ പദ്ധതിയുടെ തുടര്‍നടപടികള്‍ നടത്താന്‍ പുതിയ ഭരണസമിതി വിമുഖത കാട്ടിയതോടെ നഗരത്തില്‍ വീണ്ടും മാലിന്യകൂനകള്‍. പദ്ധതി നടത്തിപ്പില്‍ വീഴ്ചകള്‍ സംഭവിച്ചതോടെ നഗരത്തിലെ ഇടവഴികളിലാണ് വീണ്ടും മാലിന്യം കുമിഞ്ഞുകൂടുന്നത്.
കാവുംഭാഗം ജികെ ഹോസ്പിറ്റല്‍-സെന്റ്മല്ക്ക് ചര്‍ച്ച് റോഡ്, റെയില്വേസ്റ്റേഷന്് റോഡ്, ഇന്ത്യാ കോഫിഹൗസ്-പുഷ്പഗിരി ലിങ്ക്റോഡ്, പുഷ്പഗിരി റോഡ്, ചെയര്മാന്സ്റോഡ്, മുത്തൂര്‍-കുറ്റപ്പുഴ റോഡ് എന്നിവിടങ്ങളിലാണ് മാലിന്യനിക്ഷേപം ഏറെയുണ്ടായിട്ടുള്ളത്.
പ്ലാസ്റ്റിക്ചാക്കുകളിലും കൂടുകളിലും നിറച്ച മാലിന്യങ്ങളി ല്‍നിന്നും ഉയരുന്ന ദുര്ഗ്ഗന്ധംമൂലം ഇടവഴികളിലൂടെ മൂക്കുപൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയല്‍ ആയിട്ടുണ്ട്. വേനല്‍ മഴയില്‍ അഴുകിയ മാലിന്യകൂമ്പാരങ്ങള്‍ ചീഞ്ഞുനാറി ദുര്‍ഗ്ഗന്ധം ഉയര്‍ന്നെങ്കിലും രാഷ്ട്രീയ കുതിരക്കച്ചവടത്തിന് സമയം ചിലവഴിച്ച നഗരസഭാ ഭരണാധികാരികള്‍ക്ക് ഇതൊന്നും കാണാന്‍ അന്ന് സമയമുണ്ടായിരുന്നില്ല. എന്നാല്‍ ഭരണസമിതി അധികാരത്തിലെത്തി വീണ്ടും മാസങ്ങള്‍ പിന്നിട്ടിട്ടും മാലിന്യ സംസ്കരണ പദ്ധതിയുടെ തുടര്‍നടപടികള്‍ പോലും നടത്താന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് ഇപ്പോള്‍ നഗരങ്ങളിലെ ഇടവഴികളെ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുള്ളത്.
മുന്‍’ഭരണസമിതിയുടെ കാലത്ത് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തി ല്‍ രാത്രികാല പരിശോധന ശക്തമാക്കിയതോടെയാണ് പൊതുനിരത്തുകളിലെ മാലിന്യനിക്ഷേപം അല്പമെങ്കിലും കുറച്ചുകൊണ്ടുവരുവാന്‍ അധികൃതര്‍ക്ക് ആയത്. അതേപോലതന്നെ നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്ന പദ്ധതികളും ആവിഷ്ക്കരിച്ചിരുന്നു.
മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകളില്‍ അഴിയടത്തുചിറ, കാവുംഭാഗം, രാമപുരം മാര്‍ക്കറ്റ്, ചെമ്പോലിമുക്ക്, പുഷ്പഗിരി റോഡിലെ നഗരസഭാ പാ ര്ക്കിന് എതിര്‍വശം, മഞ്ഞാടി മാര്‍ക്കറ്റ്, മുത്തൂര്‍ ആല്‍ത്തറ, കുറ്റപ്പുഴ എച്ച്ഐ ആഫീസ്, കിഴക്കന്‍ മുത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് മാലിന്യശേഖരണം നടത്തി—യിരുന്നു. എന്നാല്‍ പുതിയ ഭരണസമിതി അധികാരത്തിലെത്തിയതിന് ശേഷം ഈ രണ്ടു പ്രവര്‍ത്തികളും വേണ്ടവിധം നടപ്പിലാക്കുന്നതിന് അധികാരികള്‍ക്ക് ആയില്ല.
വാഹനങ്ങളിലെത്തി മാലിന്യനിക്ഷേപം നടത്തുന്നവരെ കണ്ടെത്തുന്നതിന് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുവാന്‍ പദ്ധതി ഇട്ടിരുന്നെങ്കിലും ഈ പദ്ധതിയും കടലാസില്‍ ഒതുങ്ങുകയാണ്. നഗരത്തിലെ ഫ്ളാറ്റുകള്‍, ഹൗസിംഗ് കോളനികള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ മാലിന്യസംസ്കരണ പ്ലാന്റുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതില്‍ നഗരസഭയ്ക്ക് സംഭവിച്ച വീഴ്ചയും മാലിന്യ നിക്ഷേപം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നുണ്ട്.
കഴിഞ്ഞ ഭരണസമിതി നടപ്പിലാക്കി വിജയംകണ്ട മാലിന്യ സംസ്കരണ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതില്‍ പുതിയ ഭരണസമിതി വിമുഖത കാട്ടുന്നതിന് പിന്നില്‍ ചില രാഷ്ട്രീയ വൈര്യനിരാതന ബുദ്ധിയാ ണെന്നാണ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: