കഡപ്പ: ആന്ധ്രാപ്രദേശിലെ കഡപ്പ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നാല് തടവുകാര്‍ തിങ്കളാഴ്ച രക്ഷപ്പെട്ടു.
വ്യത്യസ്ത കൊലക്കേസുകളില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രവി, ദേവ, രാമചന്ദ്ര, ഹനുമന്ത് എന്നിവരാണ് ജയില്‍ചാടിയത്. 22 അടി ഉയരമുള്ള മതിലും അതിനു മുകളിലെ വൈദ്യുത വേലിയും കടന്നാണ് തടവുകാര്‍ രക്ഷപ്പെട്ടത്.
വൈകുന്നേരമാണ് വിവരം ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. ജയിലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായും ഇവിടെനിന്ന് ശേഖരിച്ച തടിക്കഷണങ്ങള്‍ ഉപയോഗിച്ച് മതില് ചാടിക്കടന്നാണ് തടവുകാര്‍ രക്ഷപ്പെട്ടതെന്നും കഡപ്പ ജയില്‍ സൂപ്രണ്ട്് ഗോവിന്ദ രാജലു പറഞ്ഞു.
ജയില്‍ ചാടിയവര്‍ക്കായി വ്യാപക തെരച്ചില്‍ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: