തിരുവല്ല: കാലം ചെയ്ത മാര്‍ത്തോമ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലിത്ത ഡോ.സഖറിയാസ് മാര്‍ തെയോഫിലോസിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പ്രമുഖരെത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഇന്നലെ വൈകിട്ട് തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് എത്തിയായിരുന്നു അദ്ദേഹം അന്ത്യോപചാരം അര്‍പ്പിച്ചത്. കേരള ദക്ഷിണ മേഖല അദ്ധ്യക്ഷന്‍ കെആര്‍ പ്രതാപചന്ദ്രവര്‍മ്മ,ബിജെപി ജില്ല പ്രസിഡന്റ് ടി.ആര് അജിത്ത്കുമാര്‍.സെക്രട്ടറി അഡ്വ.ജി നരേഷ് കുമാര്‍ ,രാഷ്ട്രീയ സ്വയം സേവക സംഘം ജില്ല കാര്യവാഹ് ജി.വിനു,നിയോജകമണ്ഡലം അദ്ധ്യക്ഷന്‍ വിനോദ് കുമാര്‍ തിരുമൂലപുരം എന്നിവര്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. മാര്‍ തെയോഫിലോസിന്റെ വിയോഗം തീരാനഷ്ടമെന്ന് കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. .ഭാരതീയ സംസ്കാരത്തില്‍ വലിയ അറിവുണ്ടായിരുന്ന അദ്ദേഹം ഗുരുസ്ഥാനീയനായിരുന്നു. തുടര്‍ന്ന് വലിയ മെത്രാപോലിത്ത ഡോ: മാര്‍ ക്രിസോസ്റ്റവുമായും അദ്ദേഹം കൂടിക്കാഴ്ചനടത്തി.
ക്രൈസ്തവ സഭകള്‍ക്കും കേരളത്തിലെ നാനാജാതി മതസ്ഥര്‍ക്കും ഡോ: സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയുടെ വിയോഗം തീരാ നഷ്ടമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പത്രക്കുറിപ്പില്‍ അറിയിച്ചു. വ്യക്തിപരമായി ഒരു സുഹൃത്തിനെയും ആത്മീയ ആചാര്യനെയും വഴികാട്ടിയെയുമാണ് നഷ്ടമായിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
മന്ത്രി ഷിബു ബേബി ജോണ്‍, എന്‍.കെ പ്രേമചന്ദ്രന് എം.പി എന്നിവര്‍ ഇന്നലെ രാവിലെ 10 ന് എസ്.സി.എസ് പളളിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ആര്.എസ്.പി നേതാക്കളായ അഡ്വ: ജോര്‍ജ് വര്‍ഗീസ്, അഡ്വ: പി.ജി പ്രസന്നകുമാര്‍, പെരിങ്ങര രാധാകൃഷ്ണന്, കെ.പി മധുസൂദനന് പിളള എന്നിവരും ഒപ്പമുണ്ടായിരുന്നു.
മെത്രാപ്പൊലീത്തയുടെ ദേഹ വിയോഗത്തില്‍ കേരള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ബാബു പറയത്തുകാട്ടിലും കേരള വയാപാരി വയവസായി ഏകോപന സമിതി തിരുവല്ല യൂണിറ്റ് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. തിരുമേനിയോടുളള ആദര സുചകമായി ഇന്ന് ഉച്ച വരെ വ്യപാര സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡോ: സഖറിയാസ് മാര്‍ തെയോഫിലോസ് തിരുമേനിയുടെ നിര്യാണത്തില്‍ മര്‍ച്ചന്റ്സ് അസോിയേഷന് അനുശോചനം രേഖപ്പെടുത്തി. കബറടക്ക ദിനമായ ഇന്ന് അദ്ദേഹത്തോടുളള ആദരസൂചകമായി ഉച്ചയ്ക്ക് 12 മണിവരെ കടകള്‍ അടച്ചിടാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് എം.സലിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.കെ വര്‍ക്കി, സജി എം മാത്യു, മാത്യൂസ് കെ ജേക്കബ്, ലാല്‍ജി വര്‍ഗീസ്, രഞ്ജിത്ത് ഏബ്രഹാം, ഷിബു പുതുക്കേരില്‍ എന്നിവര്‍ പ്രസംഗിച്ചു. തിരുമേനിയുടെ നിര്യാണത്തില്‍ മാര്‍ത്തോമ്മാ പ്രൈമറി സ്ക്കൂള് ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: