ആലപ്പുഴ: ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷ പരിപാടികളിലെ പങ്കാളിത്ത മികവിന് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയ ആലപ്പുഴയ്‌ക്കണ്‍ു ലഭിച്ച കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം കേന്ദ്ര വിവര-സാങ്കേതിക വകുപ്പു മന്ത്രി രവി ശങ്കര്‍ പ്രസാദില്‍നിന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറും ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ പി. പാര്‍വതീദേവിയും ഏറ്റുവാങ്ങി.
ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലായിരുന്നു പുരസ്‌കാര വിതരണ ചടങ്ങ്. രണ്ടാം സ്ഥാനത്തെത്തിയ കാസര്‍ഗോഡ് ജില്ലയ്‌ക്ക് വേണ്ടണ്‍ി ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ വി.എസ്. അനിലും മൂന്നാം സ്ഥാനത്തെത്തിയ കണ്ണൂര്‍ ജില്ലയ്‌ക്ക് വേണ്‍ണ്ടി ജില്ലാ കളക്ടര്‍ പി. ബാലകിരണും ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസും പുരസ്‌കാരം ഏറ്റുവാങ്ങി. സ്റ്റേറ്റ് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ടി. മോഹന്‍ദാസും സന്നിഹിതനായിരുന്നു.
ജൂലൈ ഒന്നു മുതല്‍ ഏഴു വരെ നടന്ന ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷത്തില്‍ ജില്ലയില്‍ മികച്ച പരിപാടികള്‍ സംഘടിപ്പിച്ചതിനാണ് കേന്ദ്ര പുരസ്‌കാരം.
















