ആലപ്പുഴ: ജില്ലാ അഗ്രി-ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ എസ്ഡിവി സ്‌കൂള്‍ മൈതാനത്തു നടക്കുന്ന കാര്‍ഷിക-വ്യാവസായിക പ്രദര്‍ശനം ഇന്നു രാത്രി പത്തിനു സമാപിക്കും.
വൈകിട്ട് നാലിന് എസ്.ഡി.വി. മൈതാനത്തു നടക്കുന്ന ചടങ്ങില്‍ കെ.സി. വേണുഗോപാല്‍ എം.പി. കര്‍ഷകശ്രേഷ്ഠ പുരസ്‌കാരം മേഘനാഥ് ഗുപ്തയ്‌ക്കു നല്‍കും. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ആധ്യക്ഷ്യം വഹിക്കും. നഗരസഭാ ഉപാധ്യക്ഷ ബീന കൊച്ചുബാവ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ഗീതാമണി, എസ്.ഡി.വി. മാനേജ്‌മെന്റ് ട്രസ്റ്റ് പ്രസിഡന്റ് എസ്. മഹാദേവന്‍, അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് എം.കെ. ഭാസ്‌ക്കരപ്പണിക്കര്‍, ട്രഷറര്‍ എ.എന്‍. പുരം ശിവകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രദര്‍ശനത്തോടനുബന്ധിച്ച് ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാല്‍ ഉപഭോക്തൃ മുഖാമുഖവും സെമിനാറും സൗജന്യ പാല്‍ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ജേക്കബ് വള്ളക്കാലില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ.കെ. അശോകന്‍ ആധ്യക്ഷ്യം വഹിച്ചു.
















