Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒടുവില്‍ മോദിയുടെ പിറന്നാള്‍ നയതന്ത്രവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 08:27 pm IST
in India

ന്യൂദല്‍ഹി: പ്രഭാത ഭക്ഷണം അഫ്ഗാനിലെ കാബൂളിലും ഉച്ചഭക്ഷണം ലാഹോറില്‍ പാക് പ്രധാനമന്ത്രിയുടെ വസതിയിലും രാത്രി ഭക്ഷണം ദല്‍ഹിയിലുമാക്കി ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ‘നയതന്ത്ര ചിറകുകള്‍’ വിടര്‍ത്തി പറക്കുമ്പോള്‍ യുദ്ധപരാജയത്തിന്റെ അമ്പതാണ്ടുകള്‍ക്കിപ്പുറം പാക്കിസ്ഥാന്‍ ഒരു പരിധി വരെ നിസ്സഹായരാണ്. ഒരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെയാണ് മോദി കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍ എത്തിയത്.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയ മോദി അദ്ദേഹത്തിന്റെ കൊച്ചുമകളുടെ വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്തു.’ഭാരതം ചിട്ടപ്പെടുത്തുന്നു, നമ്മള്‍ നൃത്തം ചെയ്യുന്നു’ എന്ന പാക് മാധ്യമ പ്രവര്‍ത്തകന്‍ മൊയീദ് പിര്‍സാദയുടെ പരിദേവനം ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്. നവാസ് ഷെരീഫിനെ നിങ്ങള്‍ സൗജന്യമായി എടുത്തോളൂ, മോദിയെ അഞ്ചു വര്‍ഷത്തേക്ക് ഞങ്ങള്‍ക്ക് തരുമോ എന്ന് മറ്റൊരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ആറുമാസത്തിനിടെ ഭാരത-പാക് നയതന്ത്ര ബന്ധത്തിന്റെ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു.

റഷ്യയിലെ ഉഫയില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും നവാസ് ഷെരീഫും നടത്തിയ കൂടിക്കാഴ്ചയോടെയാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെ മഞ്ഞുരുകിത്തുടങ്ങിയത്. രണ്ടു പ്രധാനമന്ത്രിമാരും മുന്‍നിശ്ചയിച്ചതിന്റെ ഇരട്ടി സമയം ഒരുമിച്ചു ചെലവഴിച്ചതുള്‍പ്പെടെ നടപ്പു രീതികള്‍ക്ക് വിരുദ്ധമായ നയതന്ത്ര മാറ്റങ്ങള്‍ക്ക് ഉഫ വേദിയായി. എല്ലാറ്റിനും ഉപരി കാശ്മീര്‍ വിഷയം പരാമര്‍ശിക്കാത്ത ആദ്യ ഭാരത-പാക് ചര്‍ച്ച കൂടിയായിരുന്നു അത്. എന്നാല്‍ ദല്‍ഹിയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിദ് ഹൂറിയതുമായി നടത്തിയ കൂടിക്കാഴ്ചകള്‍ എന്‍എസ്എ തല ചര്‍ച്ചകളെ തകിടം മറിച്ചു.

ഡിസംബര്‍ 6ന് അപ്രതീക്ഷിതമായിരുന്നു ബാങ്കോക്കില്‍ നടന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം. ഭാരത സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക് എന്‍എസ്എ നസീര്‍ ജന്‍സയും നടത്തിയ കൂടിക്കാഴ്ചയോടൊപ്പം കേന്ദ്രവിദേശകാര്യസെക്രട്ടറി എസ്. ജയശങ്കറും പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി അസാസ് അഹമ്മദ് ചൗധരിയും ചര്‍ച്ച നടത്തി. ഇതിന് വഴിമരുന്നിട്ടതാകട്ടെ നവംബര്‍ 30ന് കാലാവസ്ഥാ ഉച്ചകോടിക്കിടെ നടന്ന മോദി-ഷെരീഫ് അനൗപചാരിക കൂടിക്കാഴ്ചയും.

വിദേശകാര്യ സെക്രട്ടറിക്കൊപ്പം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച സുഷമാ സ്വരാജ് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായും പാക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തി. ഇതിന്റെ തുടര്‍ച്ചയായി, അടുത്ത വര്‍ഷം നടക്കുന്ന സാര്‍ക്ക് ഉച്ചകോടിക്കായി മോദി പാക്കിസ്ഥാനിലേക്ക് പോകുമെന്ന വിവരവും സുഷമാ സ്വരാജ് പുറത്തുവിട്ടു. ഇത്തരം സവിശേഷമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച ശേഷമാണ് മോദി ക്രിസ്തുമസ് ദിനത്തില്‍ പാക്കിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനത്തിന് തയ്യാറായത്.

ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുക, ജനമനസ്സുകളിലെ കാഠിന്യം ലഘൂകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് മോദിയും ഷെരീഫും പ്രാധാന്യം കൊടുക്കുന്നത്. പരമ്പരാഗത നയതന്ത്ര രീതികളുടെ പരാജയം കണക്കിലെടുത്താണ് പുത്തന്‍ സമ്പ്രദായങ്ങള്‍ക്ക് മോദി തുടക്കമിട്ടത്. ഷെരീഫിന്റെയും പാക് പ്രതിപക്ഷത്തിന്റെയും മാത്രമല്ല, ഒരു പരിധിവരെ പാക് സൈന്യത്തിന്റെ സഹകരണവും ഇക്കാര്യത്തില്‍ നേടാന്‍ മോദിക്ക് സാധിച്ചിട്ടുണ്ട്. മുന്‍ പാക് സൈനിക ഉപമേധാവി കൂടിയായ പുതിയ പാക് സുരക്ഷാ ഉപദേഷ്ടാവായ നസീര്‍ ജന്‍സയുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ അജിത് ഡോവലിന് സാധിച്ചതും വലിയ നേട്ടമായി.

ഇതിലെല്ലാം ഉപരിയാണ്, സൈനിക ഭരണത്തേക്കാള്‍ രാജ്യത്തിന് നേട്ടവും അന്താരാഷ്‌ട്ര തലത്തില്‍ ബഹുമാന്യതയും നേടിക്കൊടുക്കാന്‍ ജനാധിപത്യ ഭരണസമ്പ്രദായത്തിന് മാത്രമേ സാധിക്കൂ എന്ന ബോധ്യം പാക് ജനതയിലും പാക് സൈനിക നേതൃത്വത്തിലും സൃഷ്ടിക്കാന്‍ നവാസ് ഷെരീഫ് നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങള്‍. ഷെരീഫും മോദിയും ഒരു വര്‍ഷത്തിനിടെ മൂന്നു തവണ നടത്തിയ കൂടിക്കാഴ്ചകളിലെല്ലാം കൂടുതല്‍ സമയവും സംസാരിച്ചത് നരേന്ദ്രമോദി തന്നെയാണ്. നരേന്ദ്രമോദി നിശ്ചയിക്കുന്ന അജണ്ടകളിലൂടെയാണ് ഭാരത-പാക് ബന്ധത്തില്‍ വഴിത്തിരിവുണ്ടാകുന്നതെന്ന് വ്യക്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

പുതിയ വാര്‍ത്തകള്‍

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.