Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നിര്‍ഭയമാരുടെ രക്ഷക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 10:01 pm IST
inVicharam

രാജ്യത്തിന്റെ താല്‍പ്പര്യമാണോ രാഷ്‌ട്രീയ താല്‍പ്പര്യമാണോ പ്രഥമ ഗണനീയമായി കണക്കാക്കേണ്ടത് എന്ന ചോദ്യമുയരുമ്പോള്‍ ഭാരതത്തിലെ പ്രതിപക്ഷത്തിന് രാഷ്‌ട്രീയ താല്‍പ്പര്യം എന്ന മറുപടിയാണ് നല്‍കാനുള്ളത്. മൊത്തം രാജ്യത്തിന്റെ ഉയര്‍ച്ചയും അതു സംബന്ധിച്ച നീക്കങ്ങളും അട്ടിമറിക്കുന്നതില്‍ വരെ അത് എത്തി നില്‍ക്കുമ്പോള്‍ നിസ്സഹായത മാത്രം ശേഷിക്കുകയാണ്. ഇത്തരമൊരു രാഷ്‌ട്രീയ കക്ഷിക്ക് എങ്ങനെയാണ് രാജ്യത്തെ രക്ഷിക്കാനാവുക?

ഏറ്റവുമൊടുവില്‍ ജ്യോതിസിങ് എന്ന പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കാന്‍ കൂട്ടുനിന്ന ഒരു നീചന് വയസ്സിളവിന്റെ പേരില്‍ ചെറിയൊരു ശിക്ഷമാത്രം കിട്ടി സമൂഹത്തില്‍ ഇറങ്ങാന്‍ അനുമതി കിട്ടിയിരിക്കുന്നു. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താലാണ് അയാള്‍ക്ക് സമൂഹത്തില്‍ വീണ്ടും ഇടപഴകാന്‍ അവസരം കിട്ടിയത്. പതിനേഴര വയസ്സിന്റെ ആനുകൂല്യത്തില്‍ ഒരു അക്രമിക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ വാസ്തവത്തില്‍ സമൂഹമനസ്സാക്ഷിക്കുമേലെ തീക്കനല്‍ കോരിയിടുന്ന അനുഭവമാണുണ്ടാവുന്നത്. ഏതായാലും ജുവനൈല്‍ ജസ്റ്റിസ് ബില്‍ പാസ്സാക്കാന്‍ കോണ്‍ഗ്രസ് പിന്തുണച്ചത് വൈകി വന്ന വിവേകമായി കരുതാം.

നിലവിലുള്ള ചട്ടവും നിയമവും അനുസരിച്ച് പ്രായപൂര്‍ത്തിയെത്താത്തയാള്‍ കുറ്റംചെയ്താല്‍ അയാള്‍ക്ക് ലളിതമായ ശിക്ഷ കൊടുക്കാനേ കഴിയുമായിരുന്നുള്ളൂ. ഇക്കാര്യത്തില്‍ കോടതിയും നിസ്സഹായമായിരുന്നു.  ഇതുസംബന്ധിച്ച നിയമം നേരത്തെ പാര്‍ലമെന്റ് പാസ്സാക്കിയിരുന്നെങ്കില്‍ ഇന്നീ ഗതികേട് സംഭവിക്കുമായിരുന്നില്ല. കോടതിവിധി കേട്ട് പൊട്ടിക്കരഞ്ഞ ജ്യോതിസിങ്ങിന്റെ അച്ഛനമ്മനാര്‍ ചൂണ്ടിക്കാട്ടിയതും അതുതന്നെയാണ്. ബന്ധപ്പെട്ട നിയമം ഇല്ലാത്ത സാഹചര്യത്തില്‍ ഒരു പ്രതിയെ ആജീവനാന്തം തടവിലിടാനോ മറ്റെന്തെങ്കിലും ശിക്ഷ കൊടുക്കാനോ കഴിയില്ല.  ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ ശ്രമം വേണ്ടത് ജനപ്രതിനിധികളില്‍ നിന്നായിരുന്നു. അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികള്‍ സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് പെരുമാറേണ്ടതായിരുന്നു. ഭാരതത്തിലെ ഭരണകക്ഷി പ്രതികളുടെ പ്രായപരിധി സംബന്ധിച്ച നിയമം എത്രയും വേഗം നടപ്പാക്കണമെന്ന താല്‍പ്പര്യമാണ് പ്രകടിപ്പിച്ചത്. പ്രായം നോക്കിയാവരുത് കുറ്റത്തിന് ശിക്ഷ നല്‍കേണ്ടതെന്ന സുചിന്തിതമായ അഭിപ്രായമായിരുന്നു ബിജെപിക്ക്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പതിനെട്ടു വയസ്സ് എന്നത് 16 ആക്കാന്‍ അവര്‍ നടപടി സ്വീകരിച്ചു. ലോക്‌സഭയില്‍ ബന്ധപ്പെട്ട ബില്‍ പാസ്സാക്കിയെങ്കിലും അത് നിയമമാക്കാന്‍ കഴിഞ്ഞിരുന്നില്ല.

രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ നിയമം കടലാസ്സില്‍ തന്നെ നിലകൊണ്ടു. രാജ്യതാല്‍പ്പര്യം കണക്കിലെടുത്ത് പ്രതിപക്ഷം സഹകരിക്കാത്തതിന്റെ ദുരന്തമാണ് ജ്യോതിസിങ്ങിന്റെ കേസില്‍ സംഭവിച്ചത്. രാഷ്‌ട്രീയം എന്തുതന്നെയായാലും രാജ്യതാല്‍പ്പര്യം വരുമ്പോള്‍ അത് മറക്കണമെന്ന കാര്യത്തില്‍ ബിജെപി എന്നും സ്തുത്യര്‍ഹമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. 1971 ലെ ഭാരത-പാക് യുദ്ധസമയത്ത് ഇന്ദിരാഗാന്ധിക്ക് പൂര്‍ണപിന്തുണ നല്‍കുകയും അവരെ ദുര്‍ഗയായി വാഴ്‌ത്തുകയും ചെയ്തത് അടല്‍ ബിഹാരി വാജ്‌പേയിയായിരുന്നു. രാജ്യതാല്‍പ്പര്യം മുന്നിലുള്ളപ്പോള്‍ മറ്റെല്ലാ താല്‍പ്പര്യങ്ങളും ഒഴിവാക്കണമെന്ന ശക്തമായ നിലപാടാണ് ബിജെപിക്കുള്ളത്.

1995 ല്‍ ജനീവയില്‍ നടന്ന മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ഭാരതത്തിന്റെ പ്രതിനിധി സംഘത്തില്‍നിന്ന് ബിജെപിയെ ഒഴിവാക്കി. കോണ്‍ഗ്രസ്സിന്റെ രാഷ്‌ട്രീയ കാലുഷ്യമായിരുന്നു കാരണം. ബേനസീര്‍ ഭൂട്ടോയുടെ നേതൃത്വത്തില്‍ ഭാരതത്തെ അപലപിക്കാന്‍ മനുഷ്യാവകാശ സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കാനുള്ള തീരുമാനമറിഞ്ഞ് പ്രതിനിധി സംഘം അമ്പരന്നു. അവര്‍ക്ക് മുമ്പില്‍ വഴികളില്ലായിരുന്നു. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് അന്നത്തെ ഭരണകക്ഷി രംഗരാജന്‍ കുമാരമംഗലം വഴി വാജ്‌പേയിയുടെ സഹകരണം തേടി. രാജ്യതാല്‍പ്പര്യത്തിനപ്പുറം രാഷ്‌ട്രീയമില്ലെന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട് ശിരസാ വഹിച്ച് ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ വാജ്‌പേയി ജനീവയിലെത്തി. കശ്മീര്‍ ഇല്ലാത്ത പാകിസ്ഥാന്‍ അപൂര്‍ണ്ണമാണെന്നു ബേനസീര്‍ ഭൂട്ടോയുടെ പ്രസംഗത്തിന് ഉരുളയ്‌ക്കുപ്പേരി പോലെ വാജ്‌പേയി പറഞ്ഞു: പാകിസ്ഥാനില്ലാത്ത ഭാരതവും അപൂര്‍ണമാണെന്ന്. പാക് നിലപാടുകളെ തന്റെ വാഗ്‌ധോരണിയില്‍ വാജ്‌പേയി കുടഞ്ഞിട്ടു. മുസ്ലിം രാജ്യങ്ങള്‍വരെ ഭാരതത്തിനു പിന്തുണയുമായെത്തുകയും പാക് പ്രമേയം പരാജയപ്പെടുകയും അത് പിന്‍വലിക്കുകയും ചെയ്തു. അന്നത്തെ ഭരണകക്ഷിക്കെതിരെ ഒട്ടേറെ ആരോപണങ്ങള്‍ സജീവമായി നില്‍ക്കുമ്പോഴാണ് ബിജെപി അതെല്ലാം മറന്ന് രാജ്യതാല്‍പ്പര്യത്തിനായി മുന്നിട്ടിറങ്ങിയത്.

എന്നാല്‍ കോണ്‍ഗ്രസ് എന്നും രാഷ്‌ട്രീയം കളിക്കാനാണ് പരിശ്രമിച്ചത്. കുട്ടിക്കുറ്റവാളികളുടെ ശിക്ഷക്കുള്ള പ്രായപരിധി കുറയ്‌ക്കുന്നതു സംബന്ധിച്ച ജുവനൈല്‍ ജസ്റ്റിസ് ബില്‍ പാസ്സാക്കാന്‍ അനുവദിക്കാതെ നീട്ടിക്കൊണ്ടുപോയപ്പോള്‍ സമൂഹത്തില്‍ കാന്‍സര്‍പോലെ ക്രിമിനല്‍ വൈറസുകള്‍ക്ക്  സ്വാതന്ത്ര്യം ലഭിച്ചു. രാജ്യ താല്‍പ്പര്യത്തിന്റെ മുന്നണിപ്പോരാളികളായിതീരാനല്ല, കനത്ത നഷ്ടമുണ്ടാക്കുന്ന രാഷ്‌ട്രീയ ചൂതുകളിക്ക് ഊര്‍ജം പകരാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാവുകയാണ് ജ്യോതിസിങ്ങിന്റെ കൊലയാളിയുടെ കാര്യത്തില്‍ കോടതിയ്‌ക്കുണ്ടായ നിസ്സഹായത. ദൂരക്കാഴ്ചയോടെ സ്ഥിതിഗതികള്‍ വിലയിരുത്താനും അത് സമൂഹത്തില്‍ ഗുണാത്മകമായി ഭവിക്കാന്‍ ആഗ്രഹിക്കുകയും അതിനനുസരിച്ചുള്ള നിയമനിര്‍മ്മാണം നടത്തുകയുമാണ് വേണ്ടത്. ഇപ്പോള്‍ അങ്ങനെ സംഭവിച്ചിരിക്കുന്നതില്‍ സന്തോഷിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.