ചേര്‍ത്തല: യാത്രക്കാര്‍ക്ക് ദുരിതമായി നഗര മധ്യത്തിലെ റോഡ്. മുനിസിപ്പല്‍ മൂന്ന്, 29 വാര്‍ഡുകളെ വേര്‍തിരിക്കുന്ന വടക്കേ കുരിശ് കവല പവര്‍ ഹൗസ് റോഡിനാണ് രണ്ടു വര്‍ഷമായി ഈ ദുര്‍ഗതി.
ഒരു കിലോ മീറ്ററോളം ദൈര്‍ഘ്യമുള്ള റോഡാണ് അപകടക്കെണിയായി മാറുന്നത്. രണ്ടു വര്‍ഷം മുമ്പാണ് നഗരസഭയില്‍ നിന്ന് അനുവദിച്ച പണമുപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെങ്കിലും ടാര്‍ ചെയ്യാതെ മെറ്റല്‍ പാകി അവസാനിപ്പിക്കുകയായിരുന്നു. പാകിയ മെറ്റലുകള്‍ ചിന്നി ചിതറി റോഡിലാകെ വ്യാപിച്ചതോടെ കാല്‍ നടയാത്രക്കാര്‍ക്കു പോലും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയായി.
ഇരു ചക്രവാഹന യാത്രക്കാര്‍ കല്ലില്‍ തട്ടി അപകടങ്ങളില്‍പ്പെടുന്നതും പതിവായി. കെഎസ്ഇബി എക്‌സിക്യുട്ടീവ് എന്‍ജിനിയറുടെ കാര്യാലയവും, വെസ്റ്റ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസും, വെയര്‍ഹൗസിങ് കോര്‍പറേഷന്റെയും എഫ്‌സിഐയുടെയും ഗോഡൗണുകളും, നിരവധി സ്ഥാപനങ്ങളും റോഡരികില്‍ പ്രവര്‍ത്തിക്കുുണ്ട്.
വയലാര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ നിെന്നത്തുവര്‍ക്ക് ഗതാഗതക്കുരുക്കില്‍ പെടാതെ നഗരവുമായി എളുപ്പത്തില്‍ ബന്ധപ്പെടാവുന്ന മാര്‍ഗമാണിത്. കുറിയമുട്ടം കായല്‍ തീരത്തടക്കം കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ വടക്കേ അങ്ങാടിക്കവലയിലെത്തുന്നതിന് ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. രണ്ടു വാര്‍ഡുകളെ തമ്മില്‍ വേര്‍തിരിക്കുന്ന റോഡായതിനാല്‍ ഇരു വാര്‍ഡിലെ കൗണ്‍സിലര്‍മാരും റോഡിന്റെ പൂര്‍ത്തീകരണത്തിന് കരാറുകാരനില്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി.
പ്രദേശവാസികള്‍ യാത്രാ ദുരിതം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ ചെയര്‍മാനും ജില്ലാ കളക്ടര്‍ക്കും നിവേദനം നല്‍കാനൊരുങ്ങുകയാണ്.
















