ലണ്ടന്‍: കേരളം ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ലയിച്ചപ്പോള്‍ പ്രവാസി മലയാളികളും അതിന്റെ തനിമ നിലനിര്‍ത്തി. ബ്രിട്ടനിലെ മലയാളി കുടിയേറ്റ ചരിത്രത്തില്‍ ആദ്യമായി കേരളീയ ശൈലിയില്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര സംഘടിപ്പിച്ച് ബ്രിട്ടനിലെ ഹൈന്ദവ വിശ്വാസി സമൂഹം മാതൃകയായി.
നാഷണല്‍ കൗന്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജും എസ്സെക്സ് ഹിന്ദുസമാജവും സംയുക്തമായി സംഘടിപ്പിച്ച കൃഷ്ണായനം 2015 ബ്രിട്ടനിലെ മലയാളി ഹൈന്ദവ സമൂഹത്തിനിടയില്‍ വേറിട്ടൊരു അനുഭവം സമ്മാനിചു. എസ്സെക്സ് കൗണ്ടിയിലെ ഹാര്‍ലോ സെന്റ് തോമസ് മൂര്‍ ഹാളില്‍ സെപ്റ്റംബര്‍ അഞ്ചിന് രണ്ട് മണിമുതല്‍ നടന്ന ശോഭായാത്രയിലും ഉറിയടിയിലും ഭജനയിലും ഭാഗമാകാന്‍ കേംബ്രിഡ്ജ് ചെംസ് ഫോര്‍ഡ് ബാസില്ടന് ഭാഗങ്ങളിലെ ഹൈന്ദവ വിശ്വാസികള്‍ എത്തിച്ചേര്‍ന്നു.
കൃഷ്ണ, രാധ വേഷങ്ങള്‍ അണിഞ്ഞ കുട്ടികളോടൊപ്പം താലപ്പൊലിയേന്തിയ അമ്മമാര്‍ ശോഭായാത്രയില്‍ കേരളീയ തനിമനിറഞ്ഞ വസ്ത്ര ധാരണത്തോടെ അണിനിരന്നപ്പോള്‍ ശോഭായാത്ര തികച്ചും നയന മനോഹരമായി. ചെണ്ടമേളത്തിന്റെ അകമ്പടിക്കൊപ്പം ഹരേ രാമ ഹരേകൃഷ്ണ മന്ത്രങ്ങളാല്‍ മുതിര്‍ന്ന കുട്ടികള്‍ ശോഭായാത്രയെ അനുഗമിച്ച് ഭക്തിസാന്ദ്രമാക്കി .
കൃഷ്നായനം 2015 രക്ഷാധികാരി അനൂപ് ഹര്ലോ, മലയാളി അസോസിയേഷന് സെക്രട്ടറി കാര്‍ത്തികേയനും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ച ആഘോഷങ്ങള്‍ക്ക് എസ്സെക്സ് ഹിന്ദു സമാജം സെക്രട്ടറി രഞ്ജിത് കൊല്ലം സ്വാഗതം ആശംസിച്ചു. നാഷണല്‍ കൗണ്‍ല്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ് ചെയര്മാന് സുരേഷ് ശങ്കരന് കുട്ടി ആശംസകള്‍ അര്‍പ്പിച്ചു . ശ്രീ അജിത് ഞായര്‍ നന്ദി പറഞ്ഞു.
നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ് അംഗങ്ങളുടെ ഭക്തിസാന്ദ്രമായ ഭജന ശ്രവ്യ മനോഹരം ആയപ്പോള്‍ ജനങ്ങളില്‍ ഭഗവല്‍ ചൈതന്യം നിറഞ്ഞു നിന്നു. തുടര്‍ന്ന് അന്നദാനവും അവല് പ്രസാദ വിതരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: