ആലപ്പുഴ: വൈദ്യുതിസുരക്ഷയെക്കുറിച്ച് പൊതുജനങ്ങളെയും ജീവനക്കാരെയും ബോധവല്‍ക്ക രിക്കുക എന്ന ഉദ്ദേശ്യത്തോടെ ‘സേഫ് കെഎസ്ഇബി ലിമിറ്റഡ് 2016’ എന്ന ഒരു പരിപാടി ആലപ്പുഴ ഇലക്ട്രിക്കല്‍ സര്‍ക്കിളില്‍ നടപ്പാക്കും. ഉദ്ഘാടനം മദ്ധ്യമേഖലാ വിതരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ സി.കെ. ദയാപ്രദീപ് 22ന് രാവിലെ 11ന്് ആലപ്പുഴ സര്‍ക്കിള്‍ ഓഫീസില്‍ നിര്‍വഹിക്കും.
സുരക്ഷ സിഡി, വിതരണ സേഫ്ടി മാന്വല്‍, സേഫ്റ്റി കരോള്‍ കാര്‍ഡ് തുടങ്ങിയവയുടെയും സേഫ്റ്റി കിറ്റ് വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ സുരക്ഷ സിഡി പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പ്രചരണ പരിപാടിയും ഇതിന്റെ ഭാഗമായി നടത്തും.
















