പൂച്ചാക്കല്‍: മാക്കേക്കടവ് ഗൗരീനാഥ ക്ഷേത്രത്തിലെ 26 മുതല്‍ 31 വരെ നടക്കുന്ന ഉത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന അഗ്രിഫെസ്റ്റില്‍ കര്‍ഷകര്‍ക്കായി കാര്‍ഷിക വിള മത്സരം സംഘടിപ്പിക്കുന്നു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ കൃഷിഭവനുകളുടെ പരിധിയിലുള്ള കര്‍ഷകര്‍ക്കും കാര്‍ഷിക സ്വയംസഹായ സംഘങ്ങള്‍ക്കുമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച വിളകളാണ് ക്ഷേത്രത്തിന് സമീപത്ത് ഒരുക്കിയിരിക്കുന്ന കാര്‍ഷിക എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കേണ്ടത്. കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ തെരഞ്ഞെടുക്കുന്ന വിളകള്‍ക്ക് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്കായി തൈക്കാട്ടുശ്ശേരി ബ്ലോക്കിന് കീഴിലുള്ള കൃഷി ഭവനുകളിലും 9496072119, 9895062979 എന്നീ നമ്പരുകളിലോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
















