ചേര്‍ത്തല: നവമാദ്ധ്യമങ്ങള്‍ വഴി അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവംത്തില്‍ സിപിഎം മുന്‍ബ്രാഞ്ച് കമ്മിറ്റിയംഗം ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. പള്ളിപ്പുറം സ്വദേശിനിയായ യുവതിയുടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച കേസിലാണ് കാമുകനും, സുഹൃത്തും പോലീസ് പിടിയിലായത്.
കോതമംഗലം കുമ്പംപള്ളി വീട്ടില്‍ അരുണ്‍ ശശി (27), സുഹൃത്ത് കോതമംഗലം നാളികേഴത്ത് ദീപക് രമണന്‍(24) എന്നിവരെയാണ് ചേര്‍ത്തല ഡിവൈഎസ്പി സേവ്യര്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എറണാകുളത്തെ ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്യുന്ന യുവതിയുടെ കാമുകനായിരുന്നു അരുണ്‍. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞപ്പോള്‍ യുവതിയുടെ അശ്ലീല വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അരുണ്‍, ദീപകിന് കൈമാറിയ ദൃശ്യങ്ങളാണ് വാട്‌സ് അപ്പിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും പ്രചരിപ്പിച്ചത്. ചേര്‍ത്തലയിലെ ചില ഗ്രൂപ്പുകളിലൂടെയും ചിത്രങ്ങള്‍ കൈമാറ്റം ചെയ്തിട്ടുണ്ടെന്നും ഇതിലുള്‍പ്പെടുന്നവര്‍ നിരീഷണത്തിലാണെന്നും പോലീസ് പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ ദീപക് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
















