വഞ്ഞാറമൂട് : അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രന് സ്മാരക നാടകോത്സവത്തിന് താരനിശയോടെ സമാപനം. സിനിമാതാരം മഞ്ജു വാര്യര്‍ നിലവിളക്ക് കൊളുത്തി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോലിയക്കോട് കൃഷ്ണന് നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സുരാജ് വെഞ്ഞാറമൂട്, മലയാളം മിഷന് ഡയറക്ടര്‍ തലേക്കുന്നില്‍ ബഷീര്‍, സിനിമാ താരങ്ങളായ സുധീര്‍ കരമന, പാര്‍വ്വതി രതീഷ്, പ്രണവ്, സംവിധായകന് സുജിത് തുടങ്ങിയവര്‍ പങ്കെടുത്തു. സംഗീത നാടക അക്കാദമി കലാശ്രീ പുരസ്കാരം നേടിയ ഗീത രംഗപ്രഭാത്, ഫയര്‍ ഫോഴ്സ് മെഡല്‍ ജേതാവ് അജിത് കുമാര്‍, ഡോക്ടറേറ്റ് നേടിയ വി.ജി.സാബു, മാധ്യമ പുരസ്കാരം നേടിയ പി.ആര് പ്രവീണ, നര്‍ത്തകി മാളവിക എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വെഞ്ഞാറമൂടിന്റെ സ്നേഹോപഹാരം സുരാജ് വെഞ്ഞാറമൂട് മഞ്ജുവാര്യര്‍ക്ക് സമ്മാനിച്ചു. നെഹ്റു യൂത്ത് സെന്ററിന്റേയും ദൃശ്യ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടേയും ഭാരവാഹികളായ എസ്.അനില്‍, സജി.വി.വി, അനില്‍.എസ്. രംഗപ്രഭാത് തുടങ്ങിയവര്‍ സംസാരിച്ചു. ശശികുമാര്‍ സിതാര സ്വാഗതവും അബുഹസ്സന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന താരനിശയില്‍ സനിമാ താരങ്ങളായ നോബി, ഉല്ലാസ് പന്തളം, എബി ചാത്തന്നൂര്‍, റജിപാല, അനീഷ് കോട്ടയം തുടങ്ങിയവര്‍ പങ്കെടുത്തു. വെഞ്ഞാറമൂടിന്റെ കൊച്ചു കലാകാരി പാര്വ്വിഷയുടെ ഗാനാലാപനം പ്രേക്ഷക ഹൃയം കയ്യടക്കി.തുടര്‍ന്ന് നൃത്തവും ഗാനമേളയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: