വെഞ്ഞാറമൂട്: അയ്യപ്പസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന കഞ്ഞിസദ്യയില്‍ പങ്ക് ചേര്‍ന്ന് സിനിമാതാരം സുരാജ് വെഞ്ഞാറമൂടും. ഇന്നലെ ഉച്ചയോടെ അന്നദാനപന്തലിലെത്തി അയ്യപ്പഭക്തര്‍ക്കൊപ്പം സുരാ ജും കഞ്ഞിസദ്യയില്‍ പങ്കെടുത്തു. ബിജെ പി ഓഫീസിനോട് ചേര്‍ന്നുള്ള അന്നദാന പന്തലില്‍ വച്ച് ഭാരവാഹികള്‍ പെന്നാടയണിയിച്ച് സുരാജിനെ സ്വീകരിച്ചു. സുരാജിനോടൊപ്പം സിനിമാ പ്രവര്‍ത്തകരും സദ്യയില്‍ പങ്കെടുത്തു. ശരണം വിളികളോടെ സംഘാടകര്‍ സുരാജിനും കൂട്ടുകാര്‍ക്കും കഞ്ഞി വിളമ്പി. അയ്യപ്പഭക്തരോ ടൊപ്പം കഞ്ഞികുടിച്ച് പാചകക്കാരെയും സംഘാടകരേയും അഭിനന്ദിച്ചശേഷമാണ് സുരാജ് മടങ്ങിയത്. സംഘാടക സമിതിക്കുവേണ്ടി അഡ്വ.ഐക്കര അനില്‍, ആട്ടുകാല്‍ അ ശോകന്, പേരുമല ശ്രീകണ്ഠന്, വെഞ്ഞാറമൂട് സനല്‍കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വൃശ്ചികം ഒന്നിന് ആരംഭിച്ച കഞ്ഞി സദ്യ മണ്ഡലവിളക്കിന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: