ചേര്‍ത്തല: നമ്മുടെ പണം കൊണ്ട് ഖുറാന്‍ പഠിക്കുവാന്‍ പണം നല്‍കുന്ന സര്‍ക്കാരിനെ കൊണ്ട് ഭാഗവത സപ്താഹങ്ങള്‍ക്കും ഗ്രാന്റ് അനുവദിപ്പിക്കുവാന്‍ നമുക്ക് കഴിയണമെന്ന് സ്വാമി ഉദിത് ചൈതന്യ.
മരുത്തോര്‍വട്ടത്ത് ഭാഗവത സത്രത്തോട് അനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തെറ്റിനെ തെറ്റ് എന്ന് വിളിച്ച് പറയുവാന്‍ ഹിന്ദുക്കള്‍ക്ക് ആര്‍ജവം ഉണ്ടാകുവാന്‍ ഭാഗവതം പഠിക്കണം. ഹിന്ദുവിന്റെ കാര്യങ്ങള്‍ ധൈര്യത്തോടെ പറയുവാന്‍ വെള്ളാപ്പള്ളിക്ക് ആര്‍ജവം ഉണ്ടായതിനെ അനുമോദിക്കുന്നു.
നായര്‍ കൂടി ഇതില്‍ പങ്കാളിയായാല്‍ ഒരു വിപ്ലവം ആകും. ശ്രീരാമന്‍ മാത്രം പോര ഭരതന്‍ കൂടി വേണം. ആത്മീയതയും ഭൗതികതയും ചേരുമ്പോള്‍ വിജയം സുനിശ്ചിതമാണ്. മതസഹിഷ്ണുതയെ കുറിച്ച് പറയുന്ന കമ്യൂണിസ്റ്റ്കാര്‍ ഒന്ന് ഓര്‍ക്കണം. ചൈനയില്‍ മുസ്ലീങ്ങള്‍ക്ക് ബാങ്ക് വിളിക്കുവാന്‍ പോലുമുള്ള സ്വാതന്ത്ര്യം ഇല്ല. ഹിന്ദുക്കള്‍ സഹിഷ്ണുതയുള്ളവരാണ്.
അതാണ് കച്ചവടത്തിനായി വന്നവരുടെ മതങ്ങളെ ഭാരതത്തില്‍ വളരാന്‍ അനുവദിച്ചത്. ഇപ്പോള്‍ ഭാരതത്തില്‍ ഉള്ള ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളിലുള്ളവര്‍ ഒരുകാലത്ത് ഹിന്ദുക്കളായിരുന്നു. ഭാരതീയര്‍ എല്ലാം സഹിച്ച് മറ്റുള്ളവര്‍ക്കെല്ലാം നല്‍കി. തെറ്റായ കാര്യത്തെ വരച്ച വരയില്‍ നിര്‍ത്താന്‍ കഴിയുന്നതായിരിക്കണം സഹിഷ്ണുത. കേരളത്തിലെ ഹിന്ദുക്കള്‍ ഭാഗ്യം കെട്ടവരായതുകൊണ്ടാണ് ശബരിമലയില്‍ എത്തുന്ന 140 കോടിയില്‍പരം രൂപ എങ്ങോട്ട് പോകുന്നുന്നെ് അറിയാന്‍ കഴിയാത്തത്. കേരളം സമ്പത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറയില്‍ ഉള്ള സ്വത്ത് ലോകത്തില്‍ വേറെ എവിടെയും ഇല്ല. ഇവിടെ നിക്ഷേപം വരാത്തത് കേരളം ഭരിച്ച രാഷ്‌ട്രീയക്കാരുടെ നിലപാടുകള്‍ ആണ്. രാഷ്‌ട്രീയക്കാര്‍ പറഞ്ഞത് കേട്ട് തുള്ളരുത്. ഭാഗവതം പഠിച്ച് നാം ശക്തി നേടണം. ഹിന്ദുക്കള്‍ക്ക് അമ്പലം പണിയുവാനുള്ള സ്വാതന്ത്ര്യം പോലും ഇവിടെയില്ല. ക്രിസ്ത്യാനികള്‍ കോടികള്‍ മുടക്കി പള്ളികള്‍ പണിയുതിനെ ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെടുന്നില്ല. ഭാഗവതത്തിലൂടെ നവോത്ഥാനം ആണ് ലക്ഷ്യം.
വ്യാസപൂര്‍ണിമ ഭാഗവത പൂര്‍ണിമ ആയി ആചരിക്കുവാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. ഭാഗവതം കേട്ട് പോകുന്നവരാകരുത് നമ്മള്‍, പ്രചരിപ്പിക്കുവാന്‍ കഴിയുവരാകണം എന്നും അദ്ദേഹം പറഞ്ഞു.
















